'സാന്ത്വനം' താരം സജിൻ പങ്കുവെച്ച ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.
മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം'. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ സൂപ്പർഹിറ്റ് പരമ്പര ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. തമിഴിലെ സൂപ്പർഹിറ്റ് പരമ്പര 'പാണ്ഡ്യൻ സ്റ്റോഴ്‌സി'ന്റെ റീമേക്കാണ് 'സാന്ത്വനം'. നടി ചിപ്പിയാണ് സാന്ത്വനം നിർമ്മിച്ചിരിക്കുന്നത്. പരമ്പരയിലെ നായികാവേഷം കൈകാര്യം ചെയ്യുന്നതും ചിപ്പി തന്നെയാണ്. രാജീവ് പരമേശ്വറാണ് ഈ പരമ്പരയിൽ നായകനായി എത്തുന്നത്. നായിക നായകന്മാർക്കൊപ്പം തന്നെ പ്രാധാന്യം ലഭിച്ചവരാണ് പരമ്പരയിലെ 'ശിവാജ്ഞലിമാർ'. 'ശിവനും' 'അഞ്‌ജലി'യും പ്രേക്ഷകരുടെ മനസ് കീഴടക്കി കഴിഞ്ഞു. സജിൻ ടി പിയാണ് ശിവന്റെ വേഷത്തിലെത്തുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ സജിൻ പങ്കുവെച്ച ചിത്രത്തിന്റെ പിന്നാലെയാണ് ഇപ്പോൾ ആരാധകർ. വൃദ്ധന്റെ മേക്കപ്പിലാണ് താരത്തിന്റെ പുതിയ സെൽഫി ചിത്രങ്ങൾ. ന്യുജൻ അപ്പൂപ്പൻ, മോഡേൺ അപ്പൂപ്പൻ, കഥയിലെ രാജകുമാരൻ എന്നിങ്ങനാണ് ചിത്രത്തിന് വരുന്ന കമന്റുകൾ. കൂടുതൽ പേരും അന്വേഷിക്കുന്നത് രാജകുമാരി എവിടെ എന്നാണ്.
പുതിയ മേക്കോവർ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ.
മുന്‍പൊരു നടനും കിട്ടാത്ത സ്റ്റാര്‍ഡമാണ് 'ശിവനാ'യി എത്തുന്ന സജിന് ഇപ്പോള്‍ കിട്ടുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ യൂത്തന്മാരും പ്രായമായവരും എല്ലാം 'ശിവേ'ട്ടന്റെ ഫാന്‍സാണ്. ആ ജനപിന്തുണ തന്നെയാണ് 'ശിവന്റെ' വിജയവും. സാന്ത്വനത്തിലെ ശിവന്‍ എന്ന കഥാപാത്രത്തിന് വേണ്ടി മിന്നലെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും സജിനെ തേടിയെത്തിയിരുന്നു. 'എന്റെ ആദ്യത്തെ അവാര്‍ഡ് ആണ് മിന്നലെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്, അതും എന്റെ ആദ്യത്തെ സീരിയലായ 'സാന്ത്വന'ത്തിന് ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട്. പ്രേക്ഷക പിന്തുണകൊണ്ട് മാത്രമാണ് ഇന്ന് ഈ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനായത്, അവരോട് എന്നും കടപ്പെട്ടിരിയ്ക്കുന്നു. പുരസ്‌കാരത്തിന് എന്നെ പരിഗണിച്ചവര്‍ക്കും നന്ദി'- എന്നായിരുന്നു സജിന്റെ പ്രതികരണം.
Read More: 'മോണ്‍സ്റ്റര്‍' കണ്ടു, എല്ലാവരും മനോഹരമായി ചെയ്‍തെന്ന് മോഹൻലാല്‍
