ശിവന്റെ കടയിലേക്ക് സാന്ത്വനം വീട്ടിലെ ബാലൻ ഒഴികെയുള്ളവര്‍ എത്തുന്നുണ്ട്.

ശിവന്റെ കടയുടെ ഉദ്ഘാടനമായിരുന്നു ഇന്നലെ. ശിവനോട് നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ച ബാലനും പ്രസവിച്ച് കിടക്കുകയായ അപ്പുവും ഒഴികെ മറ്റെല്ലാവരുംതന്നെ കടയിലെത്തിയിട്ടുണ്ട്. ആരും പക്ഷേ കൃത്യ സമയത്തെത്തിയില്ല. ബാലൻ പോകുന്നില്ലെന്ന് വ്യക്തമാക്കിയതിനാല്‍ വീട്ടിലെ ആര്‍ക്കും നേരിട്ട് കടയിലേക്ക് എത്താൻ എളുപ്പമല്ലായിരുന്നു.

എന്നാലും ഒളിച്ചും പാത്തുമെല്ലാം എല്ലാവരും വരുകയും ചെയ്‍തു. ഏട്ടനെകൊണ്ടും ഏടത്തിയെകൊണ്ടും ചെയ്യിപ്പിക്കാനിരുന്ന ഉദ്ഘാടനകര്‍മം ബാലൻ എത്താതിരുന്നതിനാല്‍ നിര്‍വഹിച്ചതാകട്ടെ അഞ്ജലിയുടെ അച്ഛന്‍ ശങ്കരനായിരുന്നു. തന്റെ അനിയനോട് മോശമായി പെരുമാറിയെങ്കിലും, ശാപവാക്കുകള്‍ ചൊരിഞ്ഞെങ്കിലും എല്ലാം അകലെ മാറിനിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു ബാലന്‍. മസാലദോശയും കടയില്‍ നിന്ന് വാങ്ങിപ്പിച്ചു.

ശേഷമായിരുന്നു ഹരി ശിവന്റെ കടയിലേക്കെത്തിയത്. ഹരി എത്തി ശിവനെ അഭിനന്ദിച്ചു. പോകുമ്പോള്‍ ഹരി കാശ് കൊടുക്കുന്നുമുണ്ട്. ഇത് നിന്റെ കടയ്ക്കായുള്ള എന്റെ ആശംസയാണെന്നാണ് ഹരി വ്യക്തമാക്കുന്നു. അതുകൊണ്ട് ശിവന്‍ കാശ് സ്വീകരിക്കുന്നുണ്ട്. അപ്പുവിനും ദേവിക്കുമുള്ള മസാലദോശയും കൊടുത്തയക്കുന്നു. അപ്പോഴേക്കും കണ്ണനും കടയിലേക്ക് എത്തി. ദേവിയും കടയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ അപ്പു അന്വേഷിക്കുമ്പോള്‍ വീട്ടിലേക്കൊന്ന് താൻ പോകുകയാണെന്നും, അമ്മയെ ഒന്ന് കാണണം എന്നെല്ലാമാണ് ദേവി വ്യക്തമാക്കുന്നത്. എന്നാല്‍ കടയിലേക്കാണ് പോകുന്നതെന്ന് ദേവി പറയാതെ അപ്പുവിന് മനസ്സിലാകുന്നുമുണ്ട്.

അപ്പോളാണ് ഹരി മസാലദോശയുമായി വീട്ടിലേക്കെത്തുന്നത്. ലക്ഷ്‍മിയമ്മയ്ക്ക് ഹരി കടയില്‍ പോയത് അറിയാവുന്നതുകൊണ്ട്, കാര്യങ്ങളെല്ലാം അന്വേഷിച്ച് മനസ്സിലാക്കുന്നുണ്ട്. അങ്ങോട്ടുവന്ന അപ്പുവിനും, ദേവിക്കുമെല്ലാം ദോശ കൊടുക്കുന്നു. അത് ശിവന്റെ കടയിലേതാണെന്ന് പറയുന്നേയില്ല. എന്നാലും മസാലദോശയുടെ രുചിയില്‍ പ്രശംസിച്ച് പറയുന്നുണ്ട് ദേവി. കടയിലേക്കെത്തുന്ന ദേവി കണ്ണനേയും കാണുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കടയിലേക്ക് സാന്ത്വനം വീട്ടിലെ ബാലൻ ഒഴികെയുള്ളവര്‍ എത്തുന്നുണ്ട്.

Read More: പഠാനെ മറികടക്കുമോ അറ്റ്‍ലിയുടെ ജവാൻ, ആദ്യ പ്രതികരണങ്ങള്‍, മാസായി ഷാരൂഖ് ഖാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക