വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് സാറയുടേതായി ഇനി എത്താനുള്ളത്.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാറാ അലി ഖാൻ. സാറാ അലി ഖാൻ അധികം സിനിമകളൊന്നും ചെയ്‍തില്ലെങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമായ താരമാണ് സാറാ അലി ഖാൻ. സാറാ അലി ഖാൻ പങ്കുവെച്ച തന്റെ അവധിക്കാല ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിഡ്‍നിയിലെ ബീച്ചില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് സാറാ അലി ഖാൻ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് സാറാ പങ്കുവെച്ച ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'കേദര്‍നാഥ്' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സാറാ അലി ഖാൻ ആദ്യമായി നായികയായത്. 2018ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്‍പുത് ആണ് നായകനായി അഭിനയിച്ചത്. 'കേദര്‍നാഥ്' എന്ന ചിത്രത്തിലെ അഭിനയത്തിന് സാറാ അലി ഖാന് മികച്ച പുതുമുഖ നായികയ്‍ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. 2019ല്‍ ഫോര്‍ബ്‍സ് ഇന്ത്യയുടെ 100 സെലിബ്രിറ്റികളുടെ പട്ടികയിലും സാറാ അലി ഖാൻ ഇടംപിടിച്ചിരുന്നു. സെയ്‍ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറാ അലി ഖാൻ.

View post on Instagram

ലക്ഷ്‍മണ്‍ ഉതേകര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് സാറാ അലി ഖാന്റേതായി റിലീസിന് തയ്യാറായിരിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം പൂര്‍ത്തിയായതായി നായിക സാറാ അലി ഖാനും വിക്കി കൗശലും നേരത്തെ അറിയിച്ചിരുന്നു. ഇരുവരും തങ്ങളുടെ ചിത്രത്തിലെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

വിക്കി കൗശലിനൊപ്പമുള്ള ചിത്രം പൂര്‍ത്തിയായതായി വിശ്വസിക്കാനാകുന്നില്ല. എനിക്ക് ഇത്തരമൊരു കഥാപാത്രം നല്‍കിയതിന് നന്ദി ലക്ഷ്‍മണ്‍ സര്‍. എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും താൻ ന്ദി പറയുന്നുവെന്നും സാറാ അലി ഖാൻ എഴുതിയിരുന്നുന്നു. വിക്കി കൗശലും ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ അവസരം കിട്ടിയതില്‍ നന്ദി പറഞ്ഞിരുന്നു.

Read More: കശ്‍മിരീല്‍ നിന്ന് 'ലിയോ' സംഘം, ഫോട്ടോ പുറത്ത്