സാറയുടെ അമ്മയും നടിയുമായ അമൃത സിംഗ്, അമൃതയുടെ അമ്മ റുഖ്സാന സുല്‍ത്താന എന്നിവര്‍ കുഞ്ഞുസാറയുമായി നില്‍ക്കുന്ന ചിത്രം...

മാതൃദിനമായ ഇന്ന് സാറാ അലി ഖാന്‍ പങ്കുവച്ചത് തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ്. തന്‍റെ മൂന്ന് തലമുറയുടെ ചിത്രമാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സാറയുടെ അമ്മയും നടിയുമായ അമൃത സിംഗ്, അമൃതയുടെ അമ്മ റുഖ്സാന സുല്‍ത്താന എന്നിവര്‍ കുഞ്ഞുസാറയുമായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. 'അമ്മയുടെ അമ്മ, അമ്മയെ നല്‍കിയതിന് നന്ദി. മാതൃദിനാശംസകള്‍' എന്നാണ് സാറ ചിത്രത്തിനൊപ്പം കുറിച്ചത്.

View post on Instagram

അമൃത സിംഗിന്‍റെ പഴയകാല ചിത്രങ്ങള്‍ സാറാ അലി ഖാന്‍ അടുത്തിടയായി പങ്കുവച്ചിരുന്നു. താന്‍ അമ്മയെപ്പോലെയാണെന്ന് പലതവണ സാറ പറയുന്നുണ്ട് ഈ ചിത്രങ്ങളിലൂടെ. സൈഫ് അലി ഖാന്‍റെയും അമൃതാസിംഗിന്‍റെയും ആദ്യമകളാണ് സാറ. സാറയുടെ സഹോദരന്‍ ഇബ്രാഹിം അലി ഖാനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

View post on Instagram

2018 ല്‍ സുശാന്ദ് സിംഗ് രാജ്പുത്തിന്‍റെ നായികയായി കേദാര്‍നാഥിലൂടെയാണ് സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. രണ്‍വീര്‍ സിംഗിന്‍റെ സിംബയിലും സാറ നായികയായി. കാര്‍ത്തിക് ആര്യനൊപ്പമുള്ള ഇംത്യാസ് അലി ഖാന്‍ സംവിധാനം ചെയ്ത ലവ് ആജ് കല്‍ എന്ന ചിത്രമാണ് ഒടുവിലായി പുറത്തിറങ്ങിയത്. 

View post on Instagram