Asianet News MalayalamAsianet News Malayalam

'മധുരക്കിനാവി'ന് ശേഷം ഇത്രക്കുന്മാദം പകർന്നില്ല മറ്റൊരു ഗാനവും; 'രതിപുഷ്പ'ത്തെ കുറിച്ച് ശാരദക്കുട്ടി

പഴയ "മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞൂ"വിനുശേഷം  ഇത്രക്കുന്മാദവും ആവേശവും പകർന്നില്ല മറ്റൊരു ഗാനവും നൃത്തവുമെന്ന് ശാരദക്കുട്ടി കുറിക്കുന്നു. 
 

Saradakutty facebook post about mammootty movie Bheeshma Parvam song
Author
Kochi, First Published Apr 13, 2022, 5:44 PM IST

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മമ്മൂട്ടി(Mammootty) ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ത് 'രതിപുഷ്പം പൂക്കുന്ന യാമ'ത്തില്‍ എന്ന ​ഗാനമായിരുന്നു. ഇപ്പോഴിതാ ​ഗാനത്തെ കുറിച്ച് ഡോ. എസ്. ശാരദക്കുട്ടി(Saradakutty).  

പഴയ "മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞൂ"വിനുശേഷം  ഇത്രക്കുന്മാദവും ആവേശവും പകർന്നില്ല മറ്റൊരു ഗാനവും നൃത്തവുമെന്ന് ശാരദക്കുട്ടി കുറിക്കുന്നു. 

ശാരദക്കുട്ടിയുടെ വാക്കുകൾ

പഴയ "മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞൂ" ....വിനുശേഷം ഇത്രക്കുന്മാദവും ആവേശവും പകർന്നില്ല മറ്റൊരു ഗാനവും നൃത്തവും .. സദാ ഒരു തുള്ളലും തള്ളലും ഉള്ളിൽ ....

രതി പുഷ്പം പൂക്കുന്ന യാമം.

മാറിടം രാസ കേളി തടാകം..

സുഖ സോമം തേടുന്നു ദാഹം.

നീ തരൂ ആദ്യ രോമാഞ്ച ഭാവം..

അധര ശില്പങ്ങൾ മദന തൽപങ്ങൾ

ചൂടേറി ആളുന്ന കാമഹർഷം

എന്നാണു നിൻ സംഗമം..ഹേയ്…

ശരമെയ്യും കണ്ണിൻറെ നാണം.

ചുംബനം കേണു വിങ്ങും കപോലം….

വിരി മാറിൽ ഞാനിന്നു നൽകാം…

പാറയും വെണ്ണയാകുന്ന സ്പർശം.

പുളക സ്വർഗങ്ങൾ, സജല സ്വപ്നങ്ങൾ.

നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം

എന്നാണു നിൻ സംഗമം… ഹേയ്. എന്നാണ് നിൻ സംഗമം

പ്രിയ റംസാൻ മുഹമ്മദ്- പ്രിയ ഉണ്ണിമേനോൻ Unnimenon - പ്രിയ ഷൈൻ ടോം ചാക്കോ - പ്രിയ Sushin Syam പ്രിയ വിനായക് ശശികുമാർ. നന്ദി

റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് രതിപുഷ്പം ​ഗാനരം​ഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗാനം ഏറെ ചര്‍ച്ചയായിരുന്നു. വിനായകന്‍ ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയത്. ഉണ്ണി മേനോനാണ് ഗാനം ആലപിച്ചത്.

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍. 

Follow Us:
Download App:
  • android
  • ios