Asianet News MalayalamAsianet News Malayalam

അച്ഛനമ്മാരുടെ പണം കൊണ്ട് വിവാഹത്തിന് സ്വർണവുമിട്ട് നില്‍ക്കാൻ മനസ് വരുന്നതെങ്ങനെയെന്ന് സരയൂ

സോഷ്യൽ മീഡിയകളിൽ വലിയ ആശയങ്ങള്‍ പറയുന്നവര്‍ക്ക് വിവാഹമാകുമ്പോള്‍ നാവിടറുന്നുവെന്ന് സരയൂ.

Sarayu Mohan comes out against luxurious marriage
Author
First Published Dec 6, 2022, 5:34 PM IST

ആഢംബര വിവാഹത്തിന് എതിരെ കുറിപ്പുമായി ചലച്ചിത്ര സീരിയല്‍ താരം സരയൂ മോഹൻ രംഗത്ത്. അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് നില്‍ക്കാൻ പെണ്‍കുട്ടികള്‍ക്ക് എങ്ങനെ മനസ് വരുന്നു. സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന കുട്ടികള്‍ വിവാഹ കാര്യത്തില്‍ ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ട്. അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണെന്നും സ്വയം മാറുകയാണ് വേണ്ടതെന്നും സരയൂ പറയുന്നു.

അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു?. എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്. നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ,50,000ന്റെ സാരി വേണോ. സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ, ചെയ്യൂ. അതിന് ആദ്യമൊരു ജോലി നേടൂ. എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം എന്ന് സരയൂ മോഹൻ പറയുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സരയൂ ഇക്കാര്യം പറയുന്നത്.

അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോയെന്നും സരയൂ ചോദിക്കുന്നു.

പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല. അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും. നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ എന്നും സരയൂ എഴുതുന്നു.

Read More: വെള്ളത്തില്‍ ചാടി രസിച്ച് വിക്രമും സംഘവും, വീഡിയോ

Follow Us:
Download App:
  • android
  • ios