കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് ലോകമെങ്ങും. കൊവിഡ് വ്യാപിക്കാതിരിക്കാൻ സംസ്ഥാനവും രാജ്യവും ലോക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ നില്‍ക്കുമ്പോഴുള്ള വിരസത മാറ്റാനുള്ള ശ്രമത്തിലാണ് താരങ്ങള്‍ അടക്കമുള്ളവര്‍. ഒഴിവ് സമയം കൃഷിക്കായി ഉപയോഗിക്കുകയാണ് എന്നാണ് നടി സരയൂ മോഹൻ പറയുന്നത്.

വീട്ടിലെ കുഞ്ഞു കൃഷി അമ്മയുടെ വകുപ്പില്‍ പെട്ടതായിരുന്നു. പച്ചമുളകും വെണ്ടയും പൊട്ടിച്ചോണ്ട് പോകും എന്നല്ലാതെ വല്യ മൈൻഡ് ഇല്ലായിരുന്നു എനിക്ക്. എന്തായാലും 21 ദിവസങ്ങളില്‍ കൃഷിയില്‍ ഒരു കൈനോക്കാനാണ് തീരുമാനം. കൃഷി എന്നൊന്നും പറയാനാകില്ല. എങ്കിലും ഉള്ള ഇത്തിരി സ്ഥലത്ത് എന്തെങ്കിലുമൊക്കെ നട്ടുവളര്‍ത്താൻ പറ്റുമോയെന്നൊരു ശ്രമം. വെണ്ടയും ചീരയും ഒക്കെ വിത്ത് പാകി. മുള വന്നോ തളിരിട്ടോ  എന്നൊക്കെ നോക്കി ഇരിക്കുന്നതില്‍ ഒരു സുഖമൊക്കെയുണ്ടെന്നും സരയൂ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു.