ശശികുമാര്‍ നായകനാകുന്ന പുതിയ ചിത്രം 'കോമണ്‍ മാന്റെ' ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു.

സംവിധായകനായും നടനായും തമിഴ് സിനിമയില്‍ ഒരുപോലെ മികവ് കാട്ടുന്ന താരമാണ് ശശികുമാര്‍ (Sasikumar). സത്യശിവയുടെ സംവിധാനത്തിലുള്ള ശശികുമാര്‍ ചിത്രത്തിന് 'കോമണ്‍ മാൻ' (Common Man) എന്ന് പേരിട്ടു. 'കോമണ്‍ മാൻ' എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും സത്യ ശിവ തന്നെയാണ്. ശശികുമാറിന്റെ 'കോമണ്‍ മാൻ' ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഹരിപ്രിയ, വിക്രാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശശികുമാറിന്റെ 'കോമണ്‍ മാൻ' ചിത്രത്തിലെ ലുക്കും ടീസറില്‍ പുറത്തുവിട്ടിട്ടുണ്ട്. രാജ ഭട്ടാചാര്യയാണ് ഛായഗ്രാഹകൻ. ശ്രീകാന്ത് എൻ ബി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

ടി ഡി രാജ, ഡി ആര്‍ സഞ്‍ജയ് കുമാര്‍ എന്നിവരാണ് ചേര്‍ന്നാണ് നിര്‍മാണം. ചെന്ദുര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മാണം. പി പാണ്ഡ്യനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ശശികുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കലാസംവിധാനം ഉദയ കുമാറാണ്. ശശികുമാറിന്റെ 'കോമണ്‍ മാൻ' ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ടി ഉദയ് കുമാര്‍. ഗിബ്രാൻ ആണ് ശശികുമാര്‍ ചിത്രത്തിന്റെ സംഗീത സംവിധായകൻ. റിയാസ് കെ അഹമ്മദാണ് ചിത്രത്തിന്റെ പിആര്‍ഒ.