ഒടിടിയിലും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

തമിഴ്‍നാട്ടില്‍ അടുത്തിടെ സര്‍പ്രൈസ് ഹിറ്റായ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വെറും ഏഴ് കോടിക്ക് നിര്‍മിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 86.58 കോടി രൂപയാണ് നേടിയത്. ജിയോ ഹോട്‍സ്റ്റാറിലും സ്‍ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. വൻ അഭിപ്രായമാണ് തമിഴ് ചിത്രത്തിന് ഒടിടിയിലും ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശി കുമാർ ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ) മക്കളായ നിതുഷൻ (മിഥുൻ ജയ് കുമാർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടർന്ന് നടക്കുന്ന സംഭാവ വികാസങ്ങൾ പ്രേക്ഷക മനസിനെ തൊടുന്ന മുഹൂർത്തങ്ങളാണ്. സിനിമയുടെ വിജയത്തിന്റെ ഫോർമുലയും അതാണെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സിമ്രാനും ശശികുമാറിനും ഒപ്പം യോഗി ബാബു, എംഎസ് ഭാസ്‌കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരും ടൂറിസ്റ്റ് ഫാമിലിയിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി ക്ലബ്ബിലടക്കം ഇടം നേടി ചിത്രം മുന്നേറുകയാണ് എന്നാണ് 

2024 സെപ്റ്റംബറിലാണ് ടൂറിസ്റ്റ് ഫാമിലി പ്രഖ്യാപിക്കുന്നത്. ഡിസംബറിൽ ഷൂട്ടിം​ഗ് ആരംഭിച്ച ചിത്രം മുപ്പത്തി അഞ്ച് ദിവസത്തോളമെടുത്താണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്. ഷോൺ റോൾഡൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥനും എഡിറ്റിംഗ് ഭരത് വിക്രമനും നിർവഹിച്ചിരിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോയും എംആർപി എന്റർടൈൻമെൻസും ചേർന്ന് നിര്‍മിച്ച ചിത്രം തമിഴ്‍നാട്ടില്‍ സൂര്യയുടെ റെട്രോയുടെ കുതിപ്പിനു പോലും തടയിട്ടതാണെന്നതാണെന്ന പ്രത്യേകതയും ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക