13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ആവര്‍ത്തിച്ച സത്യന്‍ അന്തിക്കാട്- ജയറാം(Jayaram- Sathyan Anthikad) കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. ഒരിടവേളക്ക് ശേഷം മീര ജാസ്മിൻ(meera jasmine) അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ എന്താണെന്ന് അറിയിച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. "മകൾ"(makal) എന്നാണ് ചിത്രത്തിന്റെ പേര്. 

പൊതുവെ വൈകി പേരിടുന്നതാണ് പതിവ്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായെന്നും അദ്ദേഹം അറിയിച്ചു. 

'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിൽ നായിക ആകുന്നത് മീര ജാസ്‍മിന്‍ ആണ്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. സംഗീതം വിഷ്‍ണു വിജയ്.