അന്നത്തെ എന്റെ അവസ്ഥ കുറച്ച് മോശമായിരുന്നു. നായകനായി ഞാന്‍ അഭിനയിച്ച സിനിമകളെല്ലാം ഒന്നിന് പുറകെ ഒന്നായി പരാജയപ്പെട്ടു. കരിയര്‍ തന്നെ ത്രാസില്‍ നില്‍ക്കുന്ന അവസ്ഥയായിരുന്നു അപ്പോള്‍, അപ്പോഴാണ് രജിനിയുടെ വില്ലനായി അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത്
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. വില്ലനായും നായകനായും മികച്ച പ്രകടനമാണ് അദ്ദേഹം എല്ലാ സിനിമകളിലും കാഴ്ചവെക്കാറുള്ളത്. ഇപ്പോഴിതാ രജനികാന്ത്- ശങ്കർ ചിത്രം 'ശിവാജി'യിലെ വില്ലൻ വേഷം വേണ്ടെന്ന് വെക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സത്യരാജ്. ശിവാജിയുടെ സമയത്ത് തന്റെ നായക പരിവേഷം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്നും വില്ലനായി വന്നാൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന കാരണം കൊണ്ടാണ് ആ കഥാപാത്രം വേണ്ടെന്ന് വെച്ചതെന്നും ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ സത്യരാജ് പറയുന്നു.
"ആ സമയത്ത് ഞാൻ എന്റെ നായക പരിവേഷം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. എന്റെ സിനിമകളൊക്കെ പരാജയമായിരുന്ന ആ ഘട്ടത്തിൽ മാർക്കറ്റ് തിരിച്ചുപിടിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. സാക്ഷാല്‍ ശങ്കര്‍ എന്നെ വിളിച്ചിട്ടും ഞാന്‍ ആ പടം ചെയ്തില്ല. വേറൊന്നുമല്ല, ശിവാജിയില്‍ വില്ലനാകാന്‍ ശങ്കര്‍ എന്നെ സമീപിച്ചിരുന്നു. അന്നത്തെ എന്റെ അവസ്ഥ കുറച്ച് മോശമായിരുന്നു. നായകനായി ഞാന്‍ അഭിനയിച്ച സിനിമകളെല്ലാം ഒന്നിന് പുറകെ ഒന്നായി പരാജയപ്പെട്ടു. കരിയര്‍ തന്നെ ത്രാസില്‍ നില്‍ക്കുന്ന അവസ്ഥയായിരുന്നു അപ്പോള്‍, അപ്പോഴാണ് രജിനിയുടെ വില്ലനായി അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത്. അത് സ്വീകരിക്കാത്തതിന്റെ കാരണം ഞാന്‍ ശങ്കര്‍ സാറിനോട് പറയുകയും ചെയ്തു. ഇപ്പോള്‍ എന്റെ സിനിമകള്‍ അത്രക്ക് ഹിറ്റാകുന്നില്ല. നായകനായിട്ടാണ് ഈ സിനിമകളത്രയും ചെയ്തത്. ഇപ്പോള്‍ രജനിയുടെ വില്ലനായി അഭിനയിച്ചാല്‍ ഒരുപാട് അവസരം കിട്ടും. പക്ഷെ വില്ലന്‍ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റാകും" സത്ജയരാജ് പറഞ്ഞു.
അതേസമയം ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രം ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം സ്വീകരിച്ച സത്യരാജിന്റെ കഥാപാത്രമാണ്. അതേസമയം ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തറിങ്ങിയ കൂലിയിൽ രാജശേഖർ എന്ന കഥാപാത്രമായാണ് സത്യരാജ് എത്തിയത്.


