ദില്ലി: പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പോഡ്‌വാളിന്റെ മകളെന്ന് അവകാശപ്പെട്ട് തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. അനുരാധ പോഡ്‌വാൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. മകൾ എന്ന് അവകാശപ്പെട്ട 46 കാരിക്ക് കോടതി നോട്ടീസ് അയച്ചു.

അനുരാധയ്ക്കും അരുണ്‍ പോഡ്‌വാളിനും ജനിച്ച മകളാണ് താനെന്ന അവകാശപ്പെട്ട് തിരുവനന്തപുരത്ത് താമസമാക്കിയ കര്‍മ്മല മോഡെക്സ് എന്ന സ്ത്രീയാണ് രംഗത്തെത്തിയത്. മാതൃത്വം അംഗീകരിച്ച് നല്‍കണമെന്ന ആവശ്യവുമായിട്ടാണ് കര്‍മ്മല ജില്ലാ കുടുംബ കോടതിയെ സമീപിച്ചത്. ഗായിക അനുരാധയും അരുണ്‍ പോഡ്‌വാൾ എന്നിവര്‍ 1969ലാണ് വിവാഹിതരാവുന്നത്. കര്‍മ്മല ജനിക്കുന്നത് 1974ന് ആണ്. എന്നാല്‍ സംഗീത ജീവിതത്തിലെ തിരക്കുകള്‍ മൂലം കുഞ്ഞിനെ വേണ്ട ശ്രദ്ധ നല്‍കാന്‍ സാധിക്കാതെ വന്നതോടെ പെണ്‍കുഞ്ഞിനെ കുടുംബ സുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്‍, ആഗ്നസ് ദമ്പതികളെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് കര്‍മ്മലയുടെ അവകാശവാദം.

Also Read: പത്മശ്രീ ജേതാവും ബോളിവുഡ് ഗായികയുമായ അനുരാധ പോഡ്‌വാൾ തന്‍റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി

Also Read: മകളെന്ന കര്‍മ്മലയുടെ അവകാശവാദം തള്ളി ഗായിക അനുരാധ പോഡ്‍വാള്‍, പ്രതികരണമിങ്ങനെ...