ലെസ്ബിയൻ പ്രണയകഥ പറയുന്ന മലയാള ചിത്രം ഇന്ന് ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെയും ആമസോൺ പ്രൈമിലൂടെയുമാണ് ഒടിടി റിലീസ്.

കൊച്ചി: സ്വവർ​ഗ പ്രണയകഥ പറയുന്ന മലയാള സിനിമ ഒടിടിയിൽ ഇന്ന് സ്ട്രീമിങ് ആരംഭിക്കും. ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ എന്ന ചിത്രമാണ് ഇന്ന് പ്രദർശനത്തിനെത്തുക. ബിഗ് ബോസ് താരം ദിൽഷ പ്രസന്നനാണ് പ്രധാന വേഷത്തിൽ. സായി കൃഷ്ണയാണ് ലെസ്ബിയൻ പ്രണയകഥയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സായി കൃഷ്ണയും ദേവകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. വിൻ റീൽസ് ഡിജിറ്റലിൻ്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമിച്ചത്. മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ. പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ക്യാമറ- സുനിൽ പ്രേം ആണ്. എഡിറ്റിങ്- ബീന പോൾ. റാസാ റസാഖ് സംഗീതവും രഞ്ജിത്ത് മേലേപ്പാട്‌ പശ്ചാത്തല സംഗീതവും നൽകി. മനോരമ മാക്സിലൂടെയും ആമസോൺ പ്രൈമിലൂടെയുമാണ് ഒടിടി റിലീസ്.

SEA OF LOVE OFFICIAL TRAILER | Dilsha Prasannan | Meera Nair | Sai Krishna | Jibnu Jacob