ഇന്ത്യന്‍ മുസ്ലീങ്ങളിലെ ചില വിഭാഗങ്ങള്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് ആഘോഷിക്കുന്നുണ്ടെന്നും ഈ പ്രവണത അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആര്‍ജെ സയേമയാണ് വീഡിയോ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. 

ദില്ലി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തത് ഇന്ത്യന്‍ മുസ്ലീങ്ങളില്‍ ഒരുവിഭാഗം ആഘോഷിക്കുന്നത് അപകടമാണെന്ന് ബോളിവുഡ് നടന്‍ നസ്‌റുദ്ദീന്‍ ഷാ. ഇന്ത്യന്‍ മുസ്ലീങ്ങളിലെ ചില വിഭാഗങ്ങള്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് ആഘോഷിക്കുന്നുണ്ടെന്നും ഈ പ്രവണത അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആര്‍ജെ സയേമയാണ് വീഡിയോ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. 

Scroll to load tweet…

അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് ലോകമെമ്പാടും ആശങ്കയുണ്ടാക്കുമ്പോള്‍ താലിബാന്‍ ഭീകരരെ ഇന്ത്യന്‍ മുസ്ലീങ്ങളിലെ ചില വിഭാഗങ്ങള്‍ ആഘോഷിക്കുന്നത് അപകടകരമാണ്. ഇന്ത്യയിലെ ഇസ്ലാമും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആചരിക്കുന്ന ഇസ്ലാമും വ്യത്യാസമുണ്ട്. നമുക്ക് തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം അത് മാറുന്ന ഒരു കാലം ദൈവം ഉണ്ടാക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona