ധനുഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം പുതുപേട്ടൈയ്‍ക്ക് രണ്ടാം ഭാഗം വരുന്നൂ (Pudhupettai 2).
തമിഴകത്ത് ഒട്ടേറെ വിജയ ചിത്രങ്ങള്‍ സ്വന്തമാക്കിയ സംവിധായകനാണ് ശെല്‍വരാഘവൻ. 'നാനേ വരുവേൻ' എന്ന സിനിമയാണ് ഇനി ശെല്‍വരാഘവന്റേതായി റിലീസ് ചെയ്യാനുള്ളത്. ഒരിടവേളയ്‍ക്ക് ശേഷും ധനുഷുമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഇപ്പോഴിതാ ശെല്‍വരാഘവന്റേ തന്നെ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത് (Pudhupettai 2).
'പുതുപേട്ടൈ', 'ആയിരത്തില്‍ ഒരുവൻ' എന്നീ സിനിമകളുടെ രണ്ടാം ഭാഗം എടുക്കാനാണ് ശെല്‍വരാഘവൻ തീരുമാനിച്ചിരിക്കുന്നത്. 'പുതുപേട്ടൈ'യുടെ രണ്ടാം ഭാഗമായിരിക്കും താൻ ആദ്യം ചെയ്യുക എന്നാണ് ശെല്‍വരാഘവൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് തന്നെയായിരുന്നു 'പുതുപേട്ടൈ'യില്‍ നായകനായി അഭിനയിച്ചിരുന്നത്. കാര്‍ത്തിയായിരുന്നു 'ആയിരത്തില്‍ ഒരുവൻ' എന്ന ചിത്രത്തിലെ നായകൻ.
നാനെ വരുവേൻ എന്ന ചിത്രം നിര്‍മിക്കുന്നത് വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ്. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുക . ബിഗില്‍ എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. ശെല്‍വരാഘവനും നാനേ വരുവേൻ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍.
പൃഥ്വിരാജിന്റെ 'കടുവ'യ്‍ക്ക് പാൻ ഇന്ത്യൻ റിലീസ്, അഞ്ച് ഭാഷകളില്‍ എത്തും
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് 'കടുവ'. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കടുവ' അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പുതിയ വാര്‍ത്ത. പൃഥ്വിരാജ് കടുവയുടെ വിവിധ ഭാഷകളിലുള്ള പോസ്റ്റര്‍ പുറത്തുവിട്ടു.
ജൂണ്‍ 30ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കടുവ' എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.
'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ജന ഗണ മന'യാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തി. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്
സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.
ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.
Read More : ഭാവനയുടെ തിരിച്ചുവരവ്, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' തുടങ്ങി
