വീട്ടിലെത്തിയ ഉടൻ‌ കുഞ്ഞിനെ പ്രീത മുത്തശ്ശിയുടെ മടിയിലേക്ക് വെച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം.

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് പ്രീത പ്രദീപ്. പ്രീത എന്ന് പറയുന്നതിനേക്കാള്‍ 'മതികല' എന്ന് പറയുമ്പോളാകും ടെലിവിഷന്‍ പ്രേക്ഷകര്‍ പ്രീത പ്രദീപിനെ പെട്ടന്ന് ഓര്‍ക്കുക. ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ അടുത്തിടെയാണ് ഒരു ആൺകുഞ്ഞിനാണ് പ്രീത ജന്മം നൽകിയത്. ഇപ്പോഴിതാ പ്രസവത്തിനു ശേഷം ആശുപത്രിയിൽ നിന്നും വീ‍ട്ടിലെത്തിയതിന്റെ വീഡിയോയാണ് പ്രീത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

''ഞങ്ങളുടെ ലോകത്തിലേക്ക് എത്തിയ വലിയ സന്തോഷം. ഞങ്ങൾ ഒരിക്കലും കരുതാത്തത്ര സ്നേഹത്തോടെ, ഇതിനകം തന്നെ ഞങ്ങളുടെ ഹൃദയങ്ങൾ നിറച്ച ഒരു ചെറിയ അത്ഭുതം'', വീഡിയോയ്ക്കൊപ്പം പ്രീത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വീട്ടിലെത്തിയ പ്രീതയെയും കുഞ്ഞിനെയും അമ്മ ആരതിയുഴിഞ്ഞ്സ സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. വീട്ടിലെത്തിയ ഉടൻ‌ കുഞ്ഞിനെ പ്രീത മുത്തശ്ശിയുടെ മടിയിലേക്ക് വെച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം. വീട്ടിലെ ഹാളും പ്രീത‍യ്ക്കും കുഞ്ഞിനുമായി ഒരുക്കിയ ബെഡ്റൂമുമെല്ലാം നീല ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.

View post on Instagram

നേരത്തെ, പ്രീത പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ''സ്നേഹം പെരുകും എന്നതിന് തെളിവ്'' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് പ്രീത വെളിപ്പെടുത്തുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനൊപ്പം വൈകാരികമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു. ''ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകള്‍ ഞാന്‍ കണ്ടപ്പോള്‍. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകള്‍ നനയിച്ചു. എല്ലാം ജഗദീശ്വരന്‍ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങള്‍ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു'', എന്നാണ് വീഡിയോയ്ക്കൊപ്പം പ്രീത കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക