ഒരു സ്വപ്‍ന ഭവനമെന്ന യാഥാർഥ്യത്തിലെത്താൻ തന്നെ സഹായിച്ചതിന് നടി സീമ ജി നായരാണെന്നും മായ പറയുന്നു. 

പരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയയായ താരമാണ് മായ. കോമഡി സ്‍കിറ്റുകളിൽ അഭിനയമികവ് തെളിയിച്ച് പലരും കലാരംഗത്ത് സജീവമായിട്ടുണ്ടെങ്കിലും വേഷങ്ങളെല്ലാം കയ്യടക്കത്തോടെ ചെയ്യാൻ കഴിയുമെന്നതാണ് മായയുടെ പ്രത്യേകത. പുതിയ വീടിന്റെ പണി പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് മായ ഇപ്പോൾ. ഒരു സ്വപ്‍ന ഭവനമെന്ന യാഥാർഥ്യത്തിലെത്താൻ തന്നെ സഹായിച്ചതിന് നടി സീമ ജി നായർക്ക് നന്ദി പറയുകയാണ് മായ.

'വീട്ടിലെ കർട്ടൺ വരെ സീമ ചേച്ചിയുടെ സെലക്ഷനാണ്. ഇന്റീരിയർ വരെ ഫ്രീയായി കിട്ടിയതാണ്. പുതിയ വീട്ടിലെ ഓരോ സാധനങ്ങളും തനിക്ക് ഗിഫ്റ്റ് കിട്ടിയതാണ്. വീടിന്റെ പെയിന്റിന്റെ കളർ വരെ ചേച്ചിയുടെ സെലക്ഷനാണ്. സാധനങ്ങൾ ഇട്ട് വെക്കാൻ ടിന്ന് വരെ സീമ ചേച്ചി കൊണ്ടുവന്നിരുന്നു. ശ്രീവിജയ സീമ എന്നാണ് വീടിന് ഞങ്ങൾ പേരിട്ടിരിക്കുന്നത്. അങ്ങനെ വീടിന് പേരിട്ടത് സീമ ചേച്ചിയോടുള്ള സ്നേഹത്തിന്റെ പുറത്താണ് എന്ന് മായ പറയുന്നു.

View post on Instagram

'ഒരുപാട് പേരുടെ സ്നേഹം ചേർന്നാണ് എനിക്ക് ഈ വീടുണ്ടായത്. മുപ്പത്തിയഞ്ച് കൊല്ലമായിട്ടും വാടകയ്ക്ക് ആയിരുന്നു. നടിയാകും മുമ്പ് വീട്ടുജോലിക്ക് നിൽക്കുകയായിരുന്നു. ഏഷ്യാനെറ്റിലൊക്കെ ജോലി ചെയ്‍തു തുടങ്ങിയപ്പോൾ തന്റെ സാലറി കൂടി. അപ്പോഴേക്കും സ്ഥലത്തിന്റെ വിലയും വര്‍ദ്ധിച്ചു. നാലാം ക്ലാസ് മുതൽ താൻ വീട്ടുജോലിക്ക് പോയിരുന്നു. അങ്ങനെയാണ് പഠിച്ചതെന്നും മായ പറയുന്നു.

ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസ് കളിച്ചുകൊണ്ടാണ് മായയുടെ ടെലിവിഷനിലെ തുടക്കം. പിന്നീട് നടി ഉർവശി ചേച്ചിയാണ് തന്നെ സ്‍കിറ്റ് കളിക്കാൻ സജസ്റ്റ് ചെയ്‍തത്. അങ്ങനെയാണ് കോമഡി സ്റ്റാർസിൽ എത്തിയത്. താൻ എട്ടോളം സിനിമകളുടെയും ഭാഗമായിട്ടുണ്ടെന്നും ചെറുപ്പം തൊട്ടേ അഭിനയത്തോട് താൽപര്യമുണ്ടെന്നും മായ പറഞ്ഞു.

Read More: മകള്‍ ഐശ്വര്യക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത്