സാന്ത്വനത്തിലെ അഞ്‍ജലിയുടെ പുതിയ പ്രൊമൊ വീഡിയോ ചര്‍ച്ചയാകുന്നു.

മലയാളത്തില്‍ ഒട്ടേറെ പ്രേക്ഷകരുള്ള ഹിറ്റ് സീരിയലാണ് സാന്ത്വനം. സാന്ത്വനത്തിലെ ശിവാഞ്ജലിയും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. സജിൻ ടി പി ശിവനാകുമ്പോള്‍ സീരിയലില്‍ അഞ്‍ജലി ഗോപികാ അനിലാണ്. സാന്ത്വനത്തിലെ ഗോപികാ അനിലിന്റെ പ്രൊമൊ വീഡിയോയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ശിവാഞ്ജലി ഒരു ഹോട്ടല്‍ നടത്തുന്നുണ്ട്. ഹോട്ടലിലെ ജീവനക്കാരോട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അഞ്‍ജലിയാണ് ഹോട്ടല്‍ ജീവനക്കാരിയോട് സംസാരിക്കുന്നത്. ഭര്‍ത്താവ് ശിവനും ആ രംഗത്തുണ്ട്.

Scroll to load tweet…

ഞാൻ ഇന്ന് നിങ്ങളോടൊപ്പം വരുന്നില്ലെന്ന് പറയുകയാണ് അഞ്‍ജലി. സുലോചനയേടത്തി ഒന്ന് കാര്യമായി നോക്കണേ. വിളമ്പാൻ നില്‍ക്കുന്നവരില്‍ ജയസൂര്യയെയും ദുല്‍ഖറിനോടൊക്കെ പറയണം ശ്രദ്ധിക്കാൻ. ചോറു വിളമ്പുമ്പോള്‍ ചിതറി വീഴാതിരിക്കണമെന്ന് പറയാനും അഞ്‍ജലി നിര്‍ദ്ദേശിക്കുന്നു.

അടുത്തിടെയാണ് നടി ഗോപിക അനിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഗോവിന്ദ് പത്മസൂര്യയാണ് വരൻ. ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും വിവാഹിതരാകാൻ പോകുന്നുവെന്നത് പ്രേക്ഷകര്‍ക്കും ഒരു സര്‍പ്രൈസായിരുന്നു. ഗോപികയുടെ വല്ല്യമ്മയുടെ സുഹൃത്തുമായ മേമ തന്നോട് വധുവിനെ കാണാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് വിവാഹ കഥ വെളിപ്പെടുത്തവേ ജിപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് അത്ര പ്രധാന്യം ആദ്യം നല്‍കിയിരുന്നില്ല. ഒടുവില്‍ കര്‍ശന നിര്‍ദ്ദേശമുണ്ടായപ്പോഴാണ് ഗോപികയെ വിളിക്കുകയും ചെന്നൈയില്‍ പോയി കാണുകയും ചെയ്‍തത്. കാപാലീശ്വരര ക്ഷേത്രത്തില്‍ വെച്ചാണ് ഗോപികയെ ആദ്യമായി കാണുന്നത് എന്നും പിന്നീട് മനസ് തുറന്ന് സംസാരിക്കുകയും പലവിധ ആശങ്കകള്‍ക്കൊടുവില്‍ വിവാഹത്തിലേക്ക് എത്തുകയായിരുന്നുവെന്നും ഗോവിന്ദ് പത്മസൂര്യ വ്യക്തമാക്കിയിരുന്നു.

Read More: വീണ്ടും തമിഴില്‍, ജയം രവി ചിത്രത്തില്‍ തിളങ്ങാൻ അനുപമ പരമേശ്വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക