വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്

കൊച്ചി : തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി. വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രിതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുരേഷ് ഗോപി കോടതിയിൽ ഹർജി നൽകിയത്. ഇത് കോടതി തളളി. കേസിന്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു. 

തിരുനൽവേലിയിൽ 82 ഏക്കർ സ്ഥലം, കൈയ്യിൽ 40000 രൂപ, 1.4 കോടിയുടെ സ്വർണം, 8 വാഹനങ്ങൾ: സുരേഷ് ഗോപിയുടെ ആസ്തി വിവരം

YouTube video player