ആരാധകരുടെ ചോദ്യത്തിന് നടൻ ഷാരൂഖ് ഖാൻ മറുപടി പറയുകയായിരുന്നു.
ഷാരൂഖ് ഖാന്റെ ചിത്രം 'പഠാനാ'യി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 'പഠാൻ' ഷാരൂഖ് ഖാന്റെ വൻ തിരിച്ചുവരവ് ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് ഷാരൂഖ് ഖാൻ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'പഠാന്റെ' പ്രചരണത്തിന്റെയും ഭാഗമായി ഷാരൂഖ് ഖാൻ ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
ഷാരുഖിന്റെ കുട്ടികളില്‍ നിന്ന് ലഭിച്ച ഏറ്റവും മികച്ച പ്രശംസ എന്തെന്നായിരുന്നു ട്വിറ്ററിലെ ക്വസ്റ്റ്യൻ ആൻഡ് ആൻസര്‍ സെഷനില്‍ ഒരാള്‍ ചോദിച്ചത്. പപ്പാ, ഞങ്ങൾക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യനാണ് എന്നാണ് തനിക്ക് കുട്ടികളില്‍ നിന്ന് ലഭിച്ച മികച്ച പ്രശംസ എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി . സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രമായുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 2023 ജനുവരി 25ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.
ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ ഒരു ചിത്രം റിലീസ് ചെയ്‍തത് 2018ലാണ്. 'സീറോ'യായിരുന്നു ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രം തിയറ്ററില്‍ വൻ പരാജയമായിരുന്നു. തുടര്‍ന്ന് ഒരിടവേളയെടുത്ത ഷാരൂഖ് ഖാൻ ഇപ്പോള്‍ വീണ്ടും വെള്ളിത്തരിയില്‍ സജീവമാകുകയാണ്.
