മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഷാഹിദ് കപൂറിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കാറിന്റെ ഡോര്‍ തുറന്ന് കുറെക്കഴിഞ്ഞിട്ടും, പുറത്തിറങ്ങിയിട്ടും ഡോര്‍ അടക്കാത്ത ഷാഹിദ് കപൂറാണ് വീഡിയോയിലുള്ളത്. എന്തായാലും ഷാഹിദ് കപൂറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കാറില്‍ നിന്ന് ബാഗ് പാക്ക് ചെയ്യുന്ന ഷാഹിദ് കപൂറിനെയാണ് ആദ്യം വീഡിയോയില്‍ കാണുന്നതും. അപ്പോഴും കാറിന്റെ ഡോര്‍ തുറന്നാണ് കിടക്കുന്നത്. കാറില്‍ നിന്നിറങ്ങിയിട്ടും ഡോര്‍ അടക്കാൻ കൂട്ടാക്കാതെ വിമാനത്താവളത്തിലേക്ക് നടന്നുനീങ്ങുകയാണ് ഷാഹിദ് കപൂര്‍. ഇതാണ് സാമൂഹ്യമാധ്യമങ്ങില്‍ വിമര്‍ശനത്തിന് ഇടയാക്കിയത്. അഹങ്കാരിയെന്നാണ് ചിലര്‍ പറയുന്നത്. സ്വന്തം കാറിന്റെ ഡോര്‍ അടക്കുകയെന്നതാണ് സാമാന്യ മര്യാദയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോ ഷെയര്‍ ചെയ്‍ത് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ 50000ത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.