രാജ്യമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയതാരം ഷാരുഖ് ഖാന്റെ 55ാം പിറന്നാളാണ് ഇന്ന്. കഴിഞ്ഞ വർഷം വരെയും തന്റെ വീടായ 'മന്നത്ത്'വച്ച് ആരാധകരോടൊപ്പം സമയം ചെലവഴിച്ചാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. എന്നാൽ ഇത്തവണ കൊവിഡ് വ്യാപനത്തെ തുടർന്ന് ആളും ആരവവും ഇല്ലാതെ മന്നത്ത് നിശബ്ദമാണ്. ഇപ്പോൾ യുഎഇയിലാണ് താരം. 

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വീടിന് മുന്നില്‍ കൂട്ടം കൂടരുതെന്ന് നേരത്തെ തന്നെ ഷാരൂഖ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ആളുകള്‍ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പുവരുത്താനായി കുറച്ച് പൊലീസുകാരെ വീടിന് മുന്നിൽ വിന്യസിപ്പിച്ചിട്ടുണ്ട്. അതിനിടെ ചില ആരാധകര്‍ രാത്രിയില്‍ മന്നത്തിന് മുന്നില്‍ എത്തി സെല്‍ഫി പകര്‍ത്തിയിരുന്നു. 

Read Also: മുംബൈയിലെ വീട് 'മന്നത്ത്' വില്‍ക്കാന്‍ ആലോചിക്കുന്നുണ്ടോ? ആരാധകന്‍റെ ചോദ്യത്തിന് ട്വിറ്ററില്‍ ഷാരൂഖ്

ഈ വര്‍ഷം നിങ്ങളുടെ സ്‌നേഹം ദൂരെ നിന്ന് പ്രകടിപ്പിക്കൂ എന്നാണ് പിറന്നാളിന് മുന്‍പായി താരം കുറിച്ചത്. വീടിന് മുന്നിൽ കൂട്ടം കൂടരുതെന്നും ഷാരൂഖ് ആവശ്യപ്പെട്ടിരുന്നു. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മാമാങ്കത്തിനൊപ്പമാണ് ഷാരുഖ് ഇപ്പോള്‍. മകന്‍ ആര്യനും മകള്‍ സുഹാനയ്ക്കുമൊപ്പം താരം ഐപിഎല്‍ വേദിയില്‍ എത്താറുണ്ട്.