Asianet News MalayalamAsianet News Malayalam

ഭയം നിറച്ച് ഹണ്ട്, വൻ സ്‍ക്രീൻ കൌണ്ട്, ഭാവന ഷാജി കൈലാസ് ചിത്രത്തില്‍, ഓപ്പണിംഗ് ഞെട്ടിക്കുമോ?

വൻ റിലീസാണ് ഭാവന നായികയാകുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
 

Shaji Kailas Bhavana Hunt Theatre list out hrk
Author
First Published Aug 22, 2024, 9:09 PM IST | Last Updated Aug 22, 2024, 9:09 PM IST

ഭാവന നായികയായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ഹണ്ട് സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസാണ്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമായിരിക്കും ഹണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാളെ റിലീസാകുന്ന ഹണ്ടിന്റെ കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടതാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഹണ്ട് ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്നതിനാല്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. തിരക്കഥ എഴുതിയിരിക്കുന്നത് നിഖില്‍ ആന്റണിയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജാക്സണ്‍ ജോണ്‍സണാണ്. ഭാവനയ്‍ക്കു പുറമേ ഷാജി കൈലാസ് ചിത്രത്തില്‍ അതിഥി രവി, രാഹുൽ മാധവ്, അജ്‍മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി സുരേഷ് കുമാര്‍, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

ഭാവന മികച്ച ഒരു കഥാപാത്രമാകുന്ന ചിത്രം നിര്‍മിക്കുന്നത് കെ രാധാകൃഷ്‍ണൻ ആണ്. ഹണ്ടിന്റെ നിര്‍മാണം ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍വഹിക്കുന്നത്. പ്രൊഡക്ഷൻ കൺടോളർ സഞ്‍ജു ജെ. ഷാജി കൈലാസിന്റെ ഹണ്ടിന്റെ സംഗീത സംവിധാനം കൈലാസ് മേനോൻ നിര്‍വഹിക്കുന്നതും പ്രതീക്ഷയുണ്ടാക്കുന്നതാണ്.

ഷെറിൻ സ്റ്റാൻലിയും പ്രതാപൻ കല്ലിയൂരുമാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. കലാസംവിധാനം ബോബനാണ് നിര്‍വഹിക്കുന്നത്. ഗാനങ്ങൾ സന്തോഷ് വർമയാണ് എഴുതിയിരിക്കുന്നത്. മേക്കപ്പ് പി വി ശങ്കറായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ ലിജി പ്രേമൻ. ഓഫീസ് നിർവഹണം ദില്ലി ഗോപൻ. പിആര്‍ഒ വാഴൂർ ജോസ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഫോട്ടോ ഹരി തിരുമല എന്നിവരാണ്.

Read More: 'തങ്കലാനില്‍ അങ്ങനെ ചെയ്‍തത് എന്തുകൊണ്ട്?', സംവിധായകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios