Asianet News MalayalamAsianet News Malayalam

'മാനസികമായി ഏറെ വേദന'; സുരേഷ് ഗോപിയെക്കുറിച്ച് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഷാജി കൈലാസ്

ഷാജി കൈലാസിന്‍റേതെന്ന തരത്തില്‍ ഒരു പ്രസ്താവന പ്രചരിച്ചിരുന്നു

shaji kailas CLARIFIES fake statement in his name against suresh gopi garudan movie nsn
Author
First Published Nov 7, 2023, 12:32 PM IST

സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. സിനിമയേത്, ജീവിതമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ സുരേഷ് ഗോപി മാറിപ്പോയെന്ന് ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും തന്‍റെ മനസിലെ ഇത് വേദനിപ്പിച്ചുവെന്നും ഷാജി കൈലാസ് കുറിച്ചു.

"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ  ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്", ഷാജി കൈലാസിന്‍റെ വാക്കുകള്‍.

ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച പ്രസ്താവന ഇങ്ങനെ ആയിരുന്നു- 'കമ്മിഷണര്‍ എന്ന സിനിമയോടുകൂടി അവന്‍ പൂര്‍ണ്ണമായും കൈയില്‍ നിന്ന് പോയിരുന്നു. ശാരീരികഭാഷയും കൈ കൊണ്ടുള്ള പ്രയോ​ഗങ്ങളും സംസാരവുമടക്കം മൊത്തത്തില്‍ സിനിമയേതാ ജീവിതമേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം സുരേഷ് മാറിപ്പോയി. ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്റ്റൈലില്‍ തട്ടിക്കയറി'.

ALSO READ : ലിയോ വേദിയിലെ 'കാക്കയും പരുന്തും'; വിജയ്‍ക്കെതിരെ രജനിയുടെ കുടുംബമോ? ഒടുവില്‍ തെളിവുമായി പിആര്‍ഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios