1998ൽ പുറത്തിറങ്ങിയ ചിത്രമാണ് ദി ട്രൂത്ത്. എസ് എൻ സ്വാമിയായിരുന്നു തിരക്കഥ.

ലയാള സിനിമയുടെ പ്രിയ സംവിധായകനാണ് ഷാജി കൈലാസ്(Shaji Kailas). മുൻനിരനായികാ നായന്മാർക്കൊപ്പം പ്രവർത്തിച്ച് ഒരുപിടി മികച്ച സനിമകൾ മലയാളത്തിന് സമ്മാനിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി നിരവധി ഹിറ്റ് സിനിമകൾ ഷാജി കൈലാസ് ഒരുക്കിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയകാല ചിത്ര പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. 

'ദി ട്രൂത്ത്'(The Truth) എന്ന ഹിറ്റ് സിനിമയുടെ ലൊക്കേഷനിൽ വെച്ചുള്ള ചിത്രമാണ് ഷാജി കൈലാസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ഏത് അവസ്ഥയിലും പുഞ്ചിരി എന്നതാണ് മികച്ച പ്രതികരണം' എന്നാണ് ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. 'രണ്ടാം ഭാഗത്തിന് എന്തെങ്കിലും സ്കോപ്പ് ഉണ്ടോ' എന്നാണ് ആരാധകൻ ചോദിക്കുന്നത്. മമ്മൂട്ടിയുമായി ഒരു ചിത്രം കൂടി ചെയ്യണമെന്നും ഷാജി കൈലാസിനോട് ചിലർ ആവശ്യപ്പെടുന്നുമുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോ പ്രചരിക്കുന്നുണ്ട്. 

1998ൽ പുറത്തിറങ്ങിയ ചിത്രമാണ് ദി ട്രൂത്ത്. എസ് എൻ സ്വാമിയായിരുന്നു തിരക്കഥ. തിലകൻ, മുരളി, ജനാർദ്ദനൻ, വാണി വിശ്വനാഥ്, ദിവ്യ ഉണ്ണി, ബാലചന്ദ്രമേനോൻ, സായി കുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയുടെ ഹിറ്റ് ലിസ്റ്റുകൾ എടുത്താൽ അതിൽ ഒരു ചിത്ര ദി ട്രൂത്താണ്. 

View post on Instagram