വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന എലോൺ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.

ലയാളികൾക്ക് എന്നും ഹരമാണ് ഷാജി കൈലാസ്- മോഹൻലാൽ(Shaji Kailas-Mohanlal) കോംമ്പോ. ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ആറാം തമ്പുരാൻ, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം എന്നിവ ഉദാഹാരണങ്ങൾ മാത്രം. ഈ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തലമുറകളായി തങ്ങിനിൽക്കുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന എലോൺ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മോഹൻലാലുമായി ചെയ്യുന്ന അടുത്ത സിനിമയെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'മോഹന്‍ലാലുമായിട്ട് അടുത്തത് ഹെവി പടം ആയിരിക്കും. എന്നാലേ എനിക്കൊരു എനർജി ഉണ്ടാകൂ. ഇല്ലെങ്കിൽ ഞാൻ തളർന്നിരിക്കും. സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണ്', എന്നും ഷാജി കൈലാസ് പറഞ്ഞു. കടുവയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. 

Nilai Marandhavan :'വിക്രമും' സൂപ്പർ ഹിറ്റ്; ഫഹദിന്റെ 'ട്രാൻസ്' തമിഴ് പതിപ്പ് റിലീസിന്

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ പ്രധാന അണിയറക്കാര്‍. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.