ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.

രുപത്തൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിൻ ശെൽവത്തിലൂടെയാണ് ശാലിനി വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

മണിരത്‌നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. 

ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവാണ് കരിയറിൽ നടിയുടെ വഴിത്തിരിവ്. അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ് ശാലിനി ഇപ്പോൾ.