ശ്രീനാഥ് ഭാസി തന്റെ സ്വതസിദ്ധമായ ‘സ്വാഗ് ’, ഒരു സാധാരണക്കാരനിലേക്ക് മാറ്റി പരീക്ഷിക്കുകയാണ് ചിത്രത്തിൽ.

‘പ്രതീക്ഷ ഒരു നല്ല കാര്യമാണ് , ഒരു പക്ഷെ ഏറ്റവും നല്ലത് , ഒരു നല്ല കാര്യവും മരിക്കുന്നുമില്ല...’ നൂറ്റാണ്ടിലെ മികച്ച ജയിൽ ബ്രേക്ക് ചിത്രങ്ങളിലൊന്നായ ദ ഷോഷാങ്ക് റിഡംപ്ഷനിൽ നായക കഥാപാത്രമായ ആൻഡി ഡ്യൂഫ്രൻസ് പറയുന്ന വാചകമാണിത്. അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മനുഷ്യനും സുഹൃത്തും ഇങ്ങിനെയൊരു പ്രതീക്ഷയുടെ ബലത്തിലാണ് ചിത്രത്തിൽ നീതികേടിന്റെ ജയിലിൽ നിന്ന് രക്ഷപ്പെടുന്നത്. ഇന്നിതാ, അത്തരമൊരു പ്രതീക്ഷയുടെ നൂലിഴയിൽ കയറിപ്പിടിച്ച് മറ്റൊരു ജയിൽ ബ്രേക്ക് കഥ മലയാള സിനിമയെ ഞെട്ടിക്കുകയാണ്. 

ലോകം കണ്ട എക്കാലത്തെയും മികച്ച സിനിമകളായി എണ്ണപ്പെടുന്ന ദ ഷോഷാങ്ക് റിഡംപ്ഷനും കേപ് ഫ്രം അൽകാട്രസും കണ്ട് കോരിത്തരിച്ച മലയാളി കാഴ്ചക്കാരെ ശ്രീനാഥ് ഭാസി നായകനായ ആസാദി അമ്പരപ്പിക്കും എന്നുറപ്പാണ്. അത്രയ്ക്ക് ത്രില്ലിങ്ങായാണ് ഈ സിനിമയുടെ കഥയും ആ കഥ പറഞ്ഞ രീതികളും.

സിനിമ തുടങ്ങുമ്പോൾ നായിക ജയിലിലാണ്. പാർട്ടി നേതാവിന്റെ മകനെ കുത്തിക്കൊന്ന കേസിലെ പ്രതി. പക്ഷേ അവൾ പൂർണ ഗർഭിണിയാണ്. പ്രസവിക്കാനായി അവളെ അതീവസുരക്ഷയിൽ ജയിലിലെത്തിക്കുന്നതോടെ സമാന്തരമായി മറ്റൊരു മിഷനും ആരംഭിക്കുകയായി. പൊലീസുകാരുടെ കണ്ണുവെട്ടിച്ച് അമ്മയെയും മകളെയും രക്ഷിക്കണം. അതിനായി ജീവിതത്തിൽ പല പരീക്ഷണങ്ങൾ നേരിടുന്ന പച്ച മനുഷ്യരുടെ ഒരു പടപ്പുറപ്പാടാണ് പിന്നെ. മലയാള സിനിമ ചരിത്രത്തിൽ ഇന്നോളമാരും കഥ പറഞ്ഞിട്ടില്ലാത്ത പശ് ചാത്തലം തന്നെയാണ് ഈ സിനിമയുടെ ആദ്യ കരുത്ത്. തുടക്കക്കാരനായ ജോ ജോർജ് കയ്യടക്കത്തോടെ ആദ്യമിനിറ്റുകളില് ആ പശ്ചാത്തലമൊരുക്കുന്നു. പിന്നീട് ഓരോരോ കഥാപാത്രങ്ങളെ ആ ദൗത്യത്തിലേക്ക്, സിനിമയിലേക്ക് വിളക്കിച്ചേർക്കുന്ന ഉദ്വേഗജനകമായ കാഴ്ചയാണ്. 

ആദ്യ ഷോട്ട് മുതൽ ആകാംക്ഷയും ഒപ്പം ചേരുന്ന ‘ആസാദി’ക്ക് ത്രില്ലിന്റെ കാര്യത്തിൽ ഷോഷാങ്ക് റിഡംപ് ഷനേക്കാൾ, എസ് കേപ് ഫ്രം അൽകാട്രസ് എന്ന, 1979ലെ ക്ലിൻറ് ഈസ് റ്റ് വുഡ് സിനിമയോടാണ് കൂടുതൽ സാമ്യം. ഒരിക്കലും പുറത്തുകടക്കാനാവാത്തതെന്ന് അധികാരികൾ അഹങ്കരിച്ചിരുന്ന, കടലിനാൽ ചുറ്റപ്പെട്ട അൽകാട്രസ് ജയിൽ ഒടുവിൽ ഭേദിക്കപ്പെടുന്നുണ്ട്. എന്നാലിവിടെ, അതീവ സുരക്ഷാസന്നാഹങ്ങളേക്കാളുപരി, ചില സാഹചചര്യങ്ങൾ കാരണം വന്നുചേരുന്ന സങ്കീർണതയാണ് ‘ആസാദി’യെ ഓരോ നിമിഷവും ആകാംക്ഷ ജനിപ്പിക്കുന്നതാക്കി മാറ്റുന്നത്. 

കഥാപാത്രങ്ങളെ എഴുതി സ്ക്രീനിലെത്തിച്ചതിലെ മിടുക്ക് കൂടിയാണ് ഈ സിനിമയുടെ വിജയം. ലാല് മുതലിങ്ങോട്ട് ഓരോ കഥാപാത്രങ്ങൾക്കും ഒരു ജീവിതമുണ്ട്. അത് സ്ക്രീനില് അനുഭവിപ്പക്കാ൯ സംവിധായക൯ ജോ ജോർജിനുംതിരക്കഥാകാര൯ സാഗറിനും കഴിഞ്ഞിച്ചുണ്ട്. ആ പണിയില് അവർക്ക് ഏറ്റവും കൂട്ടായത് പശ്ചാത്തല സംഗീതവും കഥ പറച്ചിലിനൊപ്പമെത്തുന്ന പാട്ടുകളും ഒരുക്കിയ വരുണ് ഉണ്ണിയാണ്. അത്രയ്ക്ക് ത്രസിപ്പിക്കുന്നതാണ് ഈ സിനിമയുടെ ബി.ജി.എം. 

നായക കഥാപാത്രമായ ശ്രീനാഥ് ഭാസി, തന്റെ സ്വതസിദ്ധമായ ‘സ്വാഗ് ’, ഒരു സാധാരണക്കാരനിലേക്ക് മാറ്റി പരീക്ഷിക്കുകയാണ് ചിത്രത്തിൽ. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അസാധാരണമായ മിടുക്കോടെ കൈകാര്യം ചെയ്യുന്നു. ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ, ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. ശിവന്‍ എന്ന അച്ഛന്‍ കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. മറ്റനേകം കഥാപാത്രങ്ങളും ആസാദിയിലെ ഓരോ നിമിഷങ്ങളും ഉദ്വേകജനകമാക്കുന്നു. വാണി വിശ്വനാഥ്, രവീണ, രാജേഷ് ശർമ, അഭിറാം എന്നിവരുടെ പ്രകടനം എടുത്തുപറയണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..