പടവെട്ട് എന്ന ചിത്രമാണ് ഷമ്മി തിലകന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ഷമ്മി തിലകൻ. വില്ലൻ വേഷങ്ങളിലാണ് ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളതെങ്കിലും കോമഡിയും തനിക്ക് വഴങ്ങുമെന്ന് ഷമ്മി ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ നടൻ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുണ്ട്. ഇവയ്ക്ക് വരുന്ന കമന്റുകൾക്ക് ഷമ്മി മറുപടി നൽകാറുമുണ്ട്. അത്തരത്തിലൊരു കമന്റും മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
'പടവെട്ടി പിരിഞ്ഞ്, പാൽത്തൂ ജാൻവറിലേക്കുള്ള യാത്രാമധ്യേ, കുയ്യാലിയിൽ നിന്നും ഡോക്ടർ സുനിൽ ഐസക്കിലേക്കുള്ള ദൂരം എത്രയാണെന്ന് ഒരു സ്വയം വിലയിരുത്തൽ', എന്നാണ് ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'ചേട്ടന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുത്. അത് നിങ്ങളില്‍ ഉണ്ട്. നിങ്ങള്‍ നിങ്ങളുടെ ശൈലിയില്‍ അഭിനയിക്കുക', എന്നായിരുന്നു ഒരാളുടെ കമന്റ്. 'അപ്പപ്പൊ കാണുന്നവന്‍റെയല്ലല്ലോ സ്വന്തം അപ്പന്‍റെ ശൈലിയല്ലേ ?', എന്നാണ് ഷമ്മി ഇയാൾക്ക് നൽകിയ മറുപടി.
അതേസമയം, പടവെട്ട് എന്ന ചിത്രമാണ് ഷമ്മി തിലകന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്‍റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ. ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
'ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല'; തുനിവ് ഡബ്ബിംഗ് വിശേഷവുമായി മഞ്‍ജു വാര്യർ
