കൊച്ചി: 'സീത'യെന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെയാണ് ഷാനവാസ് എന്ന  റൊമാന്‍റിക് ഹീറോയെ ആരാധകര്‍ തിരിച്ചറിയുന്നത്. ഷാനവാസിന്‍റെ ഇന്ദ്രനെന്ന കഥാപാത്രവും സീതയുടെ വേഷത്തിലെത്തിയ സ്വാസികയുടെ കഥാപാത്രവും തമ്മിലുള്ള ബന്ധമായിരുന്നു  പരമ്പരയുടെ പ്രത്യേകത. സീരിയലിന് ശേഷം ഇരുവരുടെ ഫാന്‍ ബേസ് തന്നെ മാറി മറിയുകയായിരുന്നു. ഏഷ്യാനെറ്റിലെ 'കുങ്കുമപ്പൂവി'ലെ രുദ്രനെന്ന കഥാപാത്രത്തിലൂടെയായിരുന്നു ഷാനവാസ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.

തുടക്കത്തില്‍ വില്ലന്‍ വേഷത്തിലായി. പിന്നീട് കഥാപാത്രത്തിന്‍റെ സ്വഭാവം മാറുകയായിരുന്നു. താരത്തിന്‍റെ ഫാന്‍സ് എല്ലാവരും പറയുന്നത് 'ബിഗ് ബോസ്' രണ്ടാം സീസണില്‍ ഷാനവാസും എത്തുന്നു എന്നാണ്. എന്നാല്‍ വാര്‍ത്ത പാടേ നിഷേധിക്കുകയാണ് ഷാനവാസിപ്പോള്‍. തന്നെ 'ബിഗ് ബോസ്' ടീം സമീപിച്ചിട്ടില്ലെന്നും അഥവാ സമീപിച്ചാലും മറ്റ് ചില കമ്മിറ്റ്‍‍മെന്‍റുകളും കരാറുകളും ഉള്ളതിനാല്‍ തനിക്ക് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഷാനവാസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Read More: 'നാളേക്ക്, നല്ലതിനായി ലഹരിയോട് നോ പറയാം'; വിമുക്തി സന്ദേശവുമായി മഞ്ജു

അടുത്തതായി വരുന്ന കൂടത്തായി എന്ന ക്രൈം ത്രില്ലര്‍ പരമ്പരയില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഷാനവാസ് എത്തുന്നത്. സീത സീരിയല്‍ സംവിധാനം ചെയ്ത ഗിരിഷ് കോന്നി തന്നെയാണ് കൂടത്തായിയും സ്ക്രീനിലെത്തിക്കുന്നത്. 'ബിഗ് ബോസി'ല്‍ പങ്കെടുക്കുന്ന താരങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്. ഇതിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും പേരുകള്‍ നിരന്തരം ഉയര്‍ന്നുവരുന്നത്.