'ഓണം പിള്ളേര് ഇടിച്ച് നേടി' എന്ന് പ്രേക്ഷകര്‍. 

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന വേളമുതൽ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് 'ആർഡിഎക്സ്'. മലയാള സിനിമയിലെ യുവതാരങ്ങളായ നീരജ് മാധവും ആന്റണി വാർ​ഗീസും ഷെയ്ൻ നി​ഗമും തകർത്താടിയ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മുൻവിധികളെ മാറ്റിമറിച്ചു കൊണ്ടുള്ള പ്രകടനമാണ് സിനിമ സമ്മാനിച്ചതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ ഷെയ്ൻ നി​ഗം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

"RDX ONAM!!! ആർപ്പോ ഇർറോ..ഇർറോ..ഇർറോ...", എന്നാണ് ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇക്കാര്യം ഊട്ടി ഉറപ്പിക്കുന്ന തരത്തിലാണ് കമന്റുകളും. ആർഡിഎക്സ് ഈ ഓണം കൊണ്ടുപോയെന്നാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ. 

"ഓണം വിന്നർ, സൂപ്പർ മൂവി. ഓണത്തിന് അടിച്ചു പൊളിക്കാൻ പറ്റിയ വൈബ്. ഷെയിൻ, പെപ്പേ, നീരജ് മാധവ്. പിന്നെ വില്ലൻ പോൾസൺ, എന്റെ പൊന്നെ ..എന്തുവാടേയ് ഇതൊക്കെ, ഏതവൻ വന്നാലും ഓണ സദ്യ ആദ്യം ഞങ്ങൾക്ക് തന്നെ, ഈ ഓണം RDX ഓണം ആവട്ടെ.....നിങ്ങൾ യൂത്ത് സ്റ്റാർസ് മൂന്ന് പേരെയും ഒപ്പം മലയാളികളുടെ എക്കാലത്തേയും ആക്ഷൻ കിംഗ് ബാബു ആന്റണിയും, ഇത് മലയാളത്തിലെ മറ്റൊരു തല്ലുമാല, ഓണം പിള്ളേര് ഇടിച്ച് നേടി", എന്നിങ്ങനെ പോകുന്നു പ്രേക്ഷക കമന്റുകൾ. 

നിങ്ങളുടെ നേട്ടങ്ങൾ പ്രശംസനീയം, സ്നേഹത്തിനും ആശംസകൾക്കും നന്ദി: അല്ലു അർജുൻ

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ് ആക്ഷൻ ഫാമിലി ഡ്രാമ ചിത്രം ആയിരിക്കും ഇതെന്ന് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമായിരുന്നു. ഇത് തന്നെയാണ് ഇന്ന് സിനിമ റിലീസ് ചെയ്ത ശേഷം പ്രേക്ഷകര്‍ പറയുന്നതും. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..