ലയാളത്തിലെ പുതുമുഖ താരങ്ങളില്‍ പ്രമുഖനാണ് ഷൈന്‍ നിഗം. ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച താരം. കുമ്പളങ്ങി നൈറ്റ്സിന്‍റെയും ഇഷ്കിന്‍റെയും വമ്പന്‍ വിജയത്തിന് പിന്നാലെ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം റിലീസായ ഷൈന്‍ നിഗം നായകനായ  ഇഷ്ക് വലിയ വിജയം സ്വന്തമാക്കി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. 

ബോളിവുഡില്‍ നിന്നും താരത്തിന് ഓഫറുകള്‍ ലഭിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദംഗല്‍ എന്ന ആമിര്‍ഖാന്‍ ചിത്രത്തിന്‍റെ സംവിധായകനായ നിതിഷ് തിവാരിയാണ് ഷൈനിനെ തന്‍റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സുഷാന്ത് സിംഗ് രജപുതിനെ നായകനാക്കിയൊരുക്കുന്ന ഛിഛോര്‍ എന്ന ചിത്രത്തിലേക്കായിരുന്നു താരത്തെ ക്ഷണിച്ചത്. 

ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ റോളായിരുന്നു ഷൈനിന്. എന്നാല്‍ അതേ സമയത്തായിരുന്നു കുമ്പളങ്ങി നൈറ്റ്സിന്‍റെ ഷൂട്ടിംഗും അതിനാല്‍ ഡേറ്റ് പ്രശ്നങ്ങളുണ്ടായി. നേരത്തെ നിതിഷ് തിവാരി ഫഹദ് ഫാസിലിന്‍റെ അഭിനയ മികവിനെ പുകഴ്ത്തിയും രംഗത്തെത്തിയിരുന്നു. മഹേഷിന്‍റെ പ്രതികാരം, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലെ ഫഹദിന്‍റെ മികച്ച അഭിനയത്തെ പുകഴ്ത്തിയായിരുന്നു നിതിഷ് രംഗത്തെത്തിയത്.