പുനലൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തകര്‍ത്താടുന്ന ഷെയ്നിന്‍റെ വീഡിയോണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. 

കൊച്ചി: കുമ്പളങ്ങിയിലെ ബേബി മോളുടെ പ്രിയപ്പെട്ട ബോബി ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഈട, കിസ്മത്ത്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി മൂന്ന് ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേതാവാണ് ഷെയ്ന്‍ നിഗം. സമൂഹമാധ്യമങ്ങളിലടക്കം ഒട്ടനവധി ആരാധകരുണ്ട് ഷെയ്നിന്. ആരാധകരോടൊത്ത് ഡാന്‍സ് കളിക്കാനും പാടാനും ഒന്നും ഷെയ്നാകട്ടെ മടി കാണാക്കാറുമില്ല.

പുനലൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തകര്‍ത്താടുന്ന ഷെയ്നിന്‍റെ വീഡിയോണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഷെയ്ന്‍ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റൗഡി ബേബിക്കൊപ്പം മതിമറന്ന് ചുവടുകള്‍ വയ്ക്കുകയാണ് ഷെയ്ന്‍ നിഗം.