ആര്‍ഡിഎക്സിലെ മൂന്ന് ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഒന്നിനെയാണ് ഷെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്

തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ആര്‍ഡിഎക്സില്‍ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഷെയ്ന്‍ നിഗം ആണ്. വലിയ കൈയടിയാണ് ചിത്രത്തിലെ പ്രകടനത്തിന് ഷെയ്നിന് ലഭിക്കുന്നതും. ഷെയ്നിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഖുര്‍ബാനി. നവാഗതനായ ജിയോ വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആര്‍ഷ ബൈജു ആണ് നായിക. ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സതി പ്രേംജി,
നന്ദിനി, നയന, രാഖി തുടങ്ങിയവരും അഭിനയിക്കുന്നു.

സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റര്‍ ജോണ്‍കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍, കല സഹസ് ബാല, വസ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ് സൂപ്പര്‍ ഷിബു, ഡിസൈന്‍ ജിസ്സൺ പോള്‍, വിതരണം വര്‍ണ്ണചിത്ര, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : അന്ന് ജ്യൂസ് കടയില്‍ ജോലി, ഇന്ന് ഹിറ്റ് സിനിമയുടെ സംവിധായകന്‍; 'ആര്‍ഡിഎക്സ്' സംവിധായകനെക്കുറിച്ച് ബേസില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം