ചൈനയിലും മികച്ച വിജയം സ്വന്തമാക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.

ഷങ്കറിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 2.0. ചിത്രത്തിന് വലിയ സ്വീകാര്യത ഇന്ത്യൻ തിയേറ്ററുകളില്‍ ലഭിച്ചിരുന്നു. അക്ഷയ് കുമാറായിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയത്. ചിത്രം ചൈനയിലും ഇന്ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം വലിയ പ്രി- റിലീസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 3.41 കോടി രൂപയാണ് പ്രി- റിലീസ് കളക്ഷൻ. അതില്‍ ആദ്യ ദിനം മാത്രം 2.3 കോടി രൂപയാണെന്നുമാണ് റിപ്പോര്‍ട്ട്.

Add Asianetnews as a Preferred SourcegooglePreferred

ചൈനയില്‍ ചിത്രം റിലീസ് ചെയ്യുന്നത് 48,000 സ്‍ക്രീനുകളിലാണ്. ആദ്യമായിട്ടാണ് ചൈനയില്‍ ഒരു രജനികാന്ത് ചിത്രം ഇത്രയധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 570 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ചൈനയിലും മികച്ച വിജയം സ്വന്തമാക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. യെന്തിരൻ എന്ന സിനിമയുടെ തുടര്‍ച്ചയാണ് 2.0.