മലൈക അറോറ എടുത്ത ഫോട്ടോ പങ്കുവെച്ച് നന്ദി പറഞ്ഞ് അര്‍ജുൻ കപൂര്‍.

നടൻ അര്‍ജുൻ കപൂറിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ആഴ്‍ച. ബന്ധുക്കളും സുഹൃത്തുക്കളും അര്‍ജുൻ കപൂറിന് ആശംസകളുമായി എത്തി. താരങ്ങള്‍ അര്‍ജുൻ കപൂറിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ജുൻ കപൂര്‍.

ജന്മ ദിനത്തില്‍ ഉച്ച ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട് അര്‍ജുൻ കപൂര്‍. ഉച്ചഭക്ഷണം കഴിച്ചിരിക്കെ ആലോചനയിലായി. ഒരു വര്‍ഷം എന്ത് വ്യത്യാസമാണ് വരുത്തിയത്. ക്ഷീണിതനും ആശയക്കുഴപ്പത്തിലുമായിരുന്ന ഞാൻ ഊര്‍ജസ്വലതയോടെ ഇരിക്കുന്നു ഇന്ന് എന്ന് അര്‍ജുൻ കപൂര്‍ പറഞ്ഞു.

ഒപ്പമുള്ള കുടുംബത്തിനും കാമുകിക്കുമെല്ലാം നന്ദി പറയുന്നതായി അര്‍ജുൻ കപൂര്‍ എഴുതുന്നു.

അവള്‍ എന്നെ മനോഹരമാക്കുന്നുവെന്നാണ് കാമുകി മലൈക അറോറ എടുത്ത ഫോട്ടോയ്‍ക്ക് അര്‍ജുൻ കപൂര്‍ എഴുതിയിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.