നാട്ടിൻപുറത്തെ നിഷ്കളങ്കനായ ഷിബുവിൻ്റെ കഥപറയുന്ന 'ഷിബു: സ്റ്റോറി ഓഫ് എ നിഷ്കു' ജൂൺ 28ന് തിയ്യേറ്ററുകളിലെത്തും. സിനിമാ മോഹങ്ങളുമായി നടക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളുടെ രസകരമായ ആഖ്യാനമാണ് ഈ സിനിമ. ചലച്ചിത്ര താരങ്ങളുടെ കട്ട ഫാനായ ഷിബുവിൻ്റെ സിനിമാസ്വപ്നങ്ങൾക്ക് കൂട്ടായി കല്യാണി കൂടിയെത്തുമ്പോൾ കഥ എല്ലാ പ്രേക്ഷകരേയും രസിപ്പിക്കുന്ന ഒരു സിനിമാവിരുന്നാകും.


കാർത്തിക്കും അഞ്ജു കുര്യനും നായികാനായകന്മാരാകുന്ന സിനിമയിൽ സലിം കുമാർ, ബിജു കുട്ടൻ,ലുക്മാൻ ലുക്കു, വിനോദ് കോവൂർ, ഉണ്ണി രാജൻ പി. ദേവ്, കൊച്ചുപ്രേമൻ, ഐശ്വര്യ, ഷൈനി സാറ, സ്നേഹ തുടങ്ങിയ നിരവധി താരങ്ങൾ അണിനിരക്കുന്നു.

അർജ്ജുൻ പ്രഭാകരനും  ഗോകുൽ രാമകൃഷ്ണനും ചേർന്നാണ് 'ഷിബു'വിൻ്റെ രചനയും സംവിധാനവും. കാർഗോ സിനിമാസാണ് നിർമ്മാണം.