"കുട്ടിക്കാലത്ത് ഒട്ടും പ്രതീക്ഷിക്കാതെ യാദൃശ്ചികമായി സംഭവിച്ച ഒന്നാണ് എന്‍റെ കരിയര്‍"

സിനിമയിലൂടെയും മിനിസ്‌ക്രീനിലൂടെയും കുട്ടിക്കാലം മുതലേ സജീവമായ, പ്രേക്ഷകര്‍ക്ക് മുന്നില്‍ വളര്‍ന്ന ചില താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ശില്‍പ ബാല. ഇരുപത് വര്‍ഷത്തോളമായി മിനിസ്‌ക്രീനില്‍ അവതാരകയായി തുടരുന്ന തന്‍റെ യാത്ര ഏതാനും സെക്കന്റുകളില്‍ മനോഹരമായി കാണിക്കുന്ന ഒരു വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. 

"ഈ വീഡിയോ എനിക്കയച്ചത് എന്റെ ഒരു ഫോളോവറാണ്. എന്നില്‍ ഇതെന്ത് റിയാക്ഷന്‍ ഉണ്ടാക്കും എന്നാണോ അവള്‍ പ്രതീക്ഷിച്ചത്, അത് അവള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാവുന്നതിലും അപ്പുറമാണ്. 20 വര്‍ഷത്തിലധികം ടെലിവിഷനില്‍! തീര്‍ച്ചയായും ആദ്യത്തെ 10 വര്‍ഷം കണക്കാക്കരുത്, കാരണം അന്ന് ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. അന്നത്തെ ടെലിവിഷന്‍ സംവിധായകര്‍ പറയുന്നതെന്തും ഞാന്‍ പിന്തുടര്‍ന്നപ്പോള്‍, എന്റെ വസ്ത്രങ്ങളും മുടിയും ഡിസൈന്‍ ചെയ്തതും സെറ്റ് ചെയ്തതും എല്ലാം അമ്മയാണ്. കൂടാതെ, വിദേശത്ത് സ്ഥിരതാമസമാക്കിയ എന്‍ആര്‍ഐ മലയാളികളില്‍ നിന്ന് എനിക്ക് ഫാന്‍സി ഡിന്നറുകളും ധാരാളം സ്‌നേഹവും ലഭിക്കുമായിരുന്നു, അവര്‍ പലപ്പോഴും എന്നെ സ്വന്തം കുട്ടിയെ പോലെയാണ് കണ്ടിരുന്നത്. ആ സുവര്‍ണ്ണ ദിനങ്ങള്‍ ഓര്‍മ്മിക്കുന്നത് ഒരു ഉന്മേഷമാണ്. അതേസമയം ഒന്നും അറിയാത്ത എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞു എന്നത് എന്നെ സ്വയം ഓര്‍മപ്പെടുത്തുന്നു ഈ വീഡിയോ", ശില്‍പ കുറിക്കുന്നു. 

View post on Instagram

"കുട്ടിക്കാലത്ത് ഒട്ടും പ്രതീക്ഷിക്കാതെ യാദൃശ്ചികമായി സംഭവിച്ച ഒന്നാണ് എന്റെ കരിയര്‍. അത് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയമ്പോള്‍ എന്റെ അപ്പമായി മാറി, അതിനെല്ലാം ഞാന്‍ എന്നേക്കും നന്ദിയുള്ളവളാണ്. അത് എളുപ്പമുള്ള ഒരു സഞ്ചാരം ആയിരുന്നില്ല. മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയയോ ഇല്ലാത്ത കാലം. അറബിക്കടല്‍ കടന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സന്തോഷത്തോടെ ജീവിക്കുക. പ്രത്യാശ, ഒരുമ, വിശ്വാസം, ദൃഢത, സ്‌നേഹത്തിലെ ഐക്യം എന്നിവയായിരുന്നു അന്ന് പ്രവര്‍ത്തിച്ചത്. ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ ദിനങ്ങള്‍"- ശില്‍പ ബാല കുറിച്ചു.

ALSO READ : വീണ്ടും 'മാസ് മഹാരാജ്'; രവി തേജയുടെ 'മിസ്റ്റര്‍ ബച്ചന്‍' ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം