ഏപ്രില്‍ 13-ന് റിലീസ് ചെയ്ത 'ബീസ്റ്റി'ൽ പൂജഡ ഹെഗ്‌ഡെ ആയിരുന്നു നായിക.
നടൻ വിജയിയുടേതായി(Vijay) ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്(Beast). നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം വാണിജ്യമായി വിജയമായിരുന്നുവെങ്കിലും സമ്മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ മലയാളി താരം ഷൈൻ ടോം ചാക്കോയും(Shine Tom Chacko) അഭിനയിച്ചിരുന്നു. ബീസ്റ്റ് റിലീസ് ചെയ്ത് മാസങ്ങൾ കഴിയുമ്പോൾ ഷൈൻ ചിത്രത്തിനെതിരെ നടത്തിയ പരാമർശം വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
KGF 2 : 'കെജിഎഫ് ബോളിവുഡ് ചിത്രമായിരുന്നേൽ നിരൂപകര്‍ കീറിമുറിച്ചേനെ'; കരണ്‍ ജോഹര്‍
'ബീസ്റ്റ്' താന്‍ കണ്ടിട്ടില്ലെന്നും സിനിമയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ കണ്ടിരുന്നുവെന്നും ഷൈന്‍ ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു."ട്രോളുകള്‍ കണ്ടിരുന്നു. പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ. വിജയിന്റെ 'പോക്കിരി' കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. 'ബീസ്റ്റി'ല്‍ എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍..." എന്നാണ് ഷൈന്‍ പറഞ്ഞത്. ചിത്രത്തിൽ വിജയ് ഷൈനിനെ ബാഗ് പോലെ തൂക്കിയെടുക്കുന്ന രംഗമുണ്ട്. അത് പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്നതാണെന്നും നടൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഷൈനിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയത്.
'ബീസ്റ്റ്' ഇഷ്ടമായില്ലെങ്കില്‍ എന്തിനാണ് അഭിനയിച്ചത്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനോട് പറയാമായിരുന്നില്ല ഓസ്‌കറാണ് തന്റെ ലക്ഷ്യമെന്ന്. നല്ല പ്രതിഫലം വാങ്ങിയതിന് ശേഷം സിനിമ കണ്ടില്ലെന്ന് പറയുന്നതെന്തിന്"എന്നാണ് ഒരാളുടെ ട്വീറ്റ്. ഏപ്രില്‍ 13-ന് റിലീസ് ചെയ്ത 'ബീസ്റ്റി'ൽ പൂജഡ ഹെഗ്‌ഡെ ആയിരുന്നു നായിക.
