ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു അസുരൻ. നിരൂപകപ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയ ചിത്രം വെങ്കിടേഷിനെ നായകനാക്കി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം കന്നഡയിലേക്കും റീമേക്ക് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ശിവ രാജ്‍കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുക.

വെട്രിമാരൻ ആയിരുന്നു അസുരൻ സംവിധാനം ചെയ്‍തത്. ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ എത്തിയത്. കന്നഡയില്‍ ശിവ രാജ്‍കുമാര്‍ ആണ് നായകൻ എന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശമായിട്ടുണ്ട്. മഞ്‍ജു വാര്യര്‍ ആയിരുന്നു തമിഴില്‍ പ്രധാന സ്‍ത്രീ വേഷം ചെയ്‍തത്. പ്രമുഖ തമിഴ് സാഹിത്യകാരൻ വെക്കൈയുടെ പൂമണി എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു അസുരൻ സംവിധാനം ചെയ്‍തത്.