നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 120 പേരുടെ പിന്തുണയോടെ അദ്ദേഹത്തിന്റെ ടിവികെ പാർട്ടി തമിഴ്‌നാട്ടിൽ തരംഗമായി ഭരണത്തിലെത്തി. മാതൃദിനത്തിൽ നടന്ന ഈ ചടങ്ങ് അമ്മ ശോഭ ചന്ദ്രശേഖറിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ്.

റെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി നടൻ വിജയ് എന്ന ജോസഫ് വിജയ് അധികാരത്തിലേറി. ഒപ്പം 120 പിന്തുണയോടെ ടിവികെ പാർട്ടിയും തമിഴ്നാട്ടിൽ തരം​ഗമായി. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു വിജയിയുടെ സത്യപ്രതിജ്ഞ നടന്നത്. മാതൃദിനമാണ് ഇന്ന് എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ ദിനത്തിൽ അമ്മ ശോഭ ചന്ദ്രശേഖറിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനമാണ് വിജയ് സമ്മാനിച്ചതും. ഇക്കാര്യം പറഞ്ഞ് കൊണ്ടുള്ളൊരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ അനു ചന്ദ്രയുടേതാണ് വാക്കുകൾ.

Add Asianetnews as a Preferred SourcegooglePreferred

വൈറൽ കുറിപ്പിന്റെ പൂർണ രൂപം ചുവടെ

ഇന്ന് മാതൃദിനമാണ്; പക്ഷേ ഇതെന്റെ അമ്മയല്ല. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ അമ്മയാണ്. ഒരുപക്ഷെ ഈ മാതൃദിനം ഇത്തവണ ഏറ്റവുമധികം സ്പെഷ്യൽ ആവുന്നത് ഈ അമ്മക്കായിരിക്കും. കാരണം മാതൃദിനത്തിൽ തന്നെ , നൊന്തു പ്രസവിച്ച മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് കാണാൻ യോഗമുണ്ടാകുന്നത് നിസ്സാര കാര്യമാണോ? ഒരിക്കലുമല്ല. ലോകത്ത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു കാര്യമാണത്. ഭാഗ്യവശാൽ ആ അമ്മക്ക് ആ ഭാഗ്യം ലഭിച്ചു. ഒരു അമ്മയുടെ ജീവിതത്തിൽ വാക്കുകൾക്കപ്പുറമുള്ള അഭിമാനവും സന്തോഷവും കണ്ണുനീരുമൊക്കെ ഒരുമിച്ച് എത്തുന്ന നിമിഷം തന്നെയാണത്. തൃഷക്ക് പിറന്നാൾ സമ്മാനമായി ഒരു സ്റ്റേറ്റിനെ തന്നെ നൽകിയ വിജയെ നമ്മൾ വാഴ്ത്തിപാടിയെങ്കിൽ, ഇത്തവണ ഒരു സ്റ്റേറ്റിൽ അധികാരമേറ്റ് കൊണ്ട് മാതൃദിനത്തിൽ അമ്മയെ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അത്യുന്നതിയിൽ എത്തിച്ച വിജയെ കൂടി നമ്മൾ വാഴ്ത്തിപാടണം. കാരണം രാഷ്ട്രീയത്തിനപ്പുറം നോക്കിയാലും, ഇത് ആ അമ്മയുടെ ജീവിതസാഫല്യത്തിന്റെ നിമിഷമാണ്. വർഷങ്ങളായുള്ള പ്രാർത്ഥനകളും ത്യാഗങ്ങളും കഷ്ടപ്പാടുകളും ഒക്കെ ഒടുവിലത്തെ അഭിമാനമായി തിരികെ എത്തുന്ന ദിവസമാണ്. അതുകൊണ്ടുതന്നെ ഈ മാതൃദിനത്തിൽ ഏറ്റവും കൂടുതൽ സന്തോഷത്തോടെ പുഞ്ചിരിക്കാനുള്ള അവകാശം ഇന്നീ അമ്മക്കുണ്ട്.

അതേ, ഈ മാതൃദിനത്തിൽ ആഘോഷിക്കപ്പെടേണ്ടത് അയാളുടെ രാഷ്ട്രീയ വിജയം മാത്രമല്ല. ആ അമ്മയെ കൂടിയാണ്!

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming