അമ്മയ്ക്കൊരു തുറന്ന കത്തെന്ന രീതിയിലാണ് മഞ്ജുവിന്റെ വാക്കുകൾ. ഓരോ വരികൾ വായിക്കുമ്പോഴും ശബ്ദ​മിടറുന്നത് വീഡിയോയിലൂടെ കേൾക്കാനാകും.

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു ഇന്ന് സിനിമ-സീരിയലുകളിൽ നിറസാന്നിധ്യമാണ്. തന്റേതായ നിലപാടുകൾ പറയുന്നതിൽ മടികാണിക്കാത്ത മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിലും സജീവമാണ്. ഇന്നിതാ മാതൃദിനത്തോട് അനുബന്ധിച്ച് തന്റെ അമ്മയെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. അമ്മയ്ക്കൊരു തുറന്ന കത്തെന്ന രീതിയിലാണ് മഞ്ജുവിന്റെ വാക്കുകൾ. ഓരോ വരികൾ വായിക്കുമ്പോഴും ശബ്ദ​മിടറുന്നത് വീഡിയോയിലൂടെ കേൾക്കാനാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ

എന്‍റെ പ്രിയപ്പെട്ട അമ്മച്ചിക്ക്. ജീവിതം ഈ നാല്പത്തി നാലാം വയസില്‍ എത്തി നില്‍ക്കുമ്പോഴാണ് ഞാന്‍, നിങ്ങള്‍ കൊണ്ട വെയിലിനെയും നിങ്ങള്‍ ഒഴുക്കിയ വിയര്‍പ്പിനെയും നിങ്ങള്‍ ഉള്ളിലൊതുക്കിയ ആവലാതികളേയും കുറിച്ച് അറിയുന്നത്. എന്‍റെ ഇന്നലകളില്‍ ഞാന്‍ ഒരുപാട് ഒച്ച ഉയര്‍ത്തി സംസാരിച്ചിട്ടുണ്ട്. വഴക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നന്ദികേട് കാണിച്ചിട്ടുണ്ട്. ഒരു മാപ്പ് പോലും ഞാന്‍ ചോദിച്ചിട്ടില്ല. അതിന്‍റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. കാരണം മാപ്പിനും അപ്പുറം എന്‍റെ അമ്മ എന്നെ സ്നേഹിക്കും. ആ ഒരുറപ്പ് എനിക്ക് നിങ്ങളലില്‍ തോന്നിയിട്ടുണ്ട്. ഒരിക്കലും എന്‍റെ അമ്മച്ചി, ഭയപ്പെടരുത്. ആരും ഇല്ലാതായി പോകുമോന്ന് പേടിക്കരുത്. നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. നിങ്ങള്‍ പ്രസവിച്ച്, മുലയൂട്ടി വളര്‍ത്തിയ രണ്ട് മക്കള്‍. ഞങ്ങള്‍ ഇല്ലാതായാലേ നിങ്ങള്‍ ഈ ഭൂമിയില്‍ ഒറ്റക്കാവൂ. എനിക്ക് എവിടെ ജീവിക്കാനും പേടിയില്ല. പക്ഷേ എന്‍റെ അമ്മയില്ലാത്തിടത്ത്, അങ്ങനെ ഒരു ലോകത്ത് ജീവിക്കാന്‍ എനിക്ക് പേടിയാണ്.

അടുത്തിടെ അഖില്‍ മാരാര്‍ പ്രസവത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മഞ്ജു പത്രോസ് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധനേടിയിരുന്നു. പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം ഈസി ആണെന്ന് പറയാനേ പാടില്ല, പ്രസവം കഴിഞ്ഞുള്ള ആ വേദന ജീവിതത്തിൽ താൻ ഒരിക്കലും മറക്കില്ലെന്നും മഞ്ജു പറഞ്ഞിരുന്നു. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming