2004 ല്‍ സംപ്രേഷണം ചെയ്യപ്പെട്ട പരമ്പര. ഇന്ന് പ്രേക്ഷകരുടെ പ്രിയതാരം

ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. ഇതിന് പുറമെ യൂട്യൂബ് ചാനലുമായും സജീവമാണ് നടി. ഇപ്പോഴിതാ ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് ശ്രുതി. മണ്‍മറഞ്ഞ നടി കനകലതയെ മുറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ശ്രുതിയെ ചിത്രത്തില്‍ കാണാം. ഒരു സുഹൃത്ത് അയച്ചു തന്ന ഈ ഫോട്ടോയിലൂടെ പഴയകാലം പലതും ഓര്‍മയില്‍ വന്നു എന്ന് ശ്രുതി പറയുന്നു. 

"2004 ല്‍ സംപ്രേക്ഷണം ചെയ്തിരുന്ന എട്ടു സുന്ദരികളും ഞാനും എന്ന സീരിയല്‍ ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോയാണിത്. ആ ഷൂട്ടിംഗ് ദിവസങ്ങളിലെ പല ഓര്‍മകളും ഈ ഫോട്ടോ എനിക്ക് നല്‍കി. ഇപ്പോഴും, എന്നന്നേക്കും ആ ഓര്‍മകള്‍ ഞങ്ങളില്‍ നിലനില്‍ക്കുന്നു എന്നത് അതിശയകരം തന്നെയാണ്. ഈ സീരിയല്‍ കണ്ടത് നിങ്ങളോര്‍ക്കുന്നുണ്ടോ. പഴയത് പലതും ഞാന്‍ ഇനിയും ഇവിടെ പങ്കുവയ്ക്കട്ടെ, എനിക്കറിയാന്‍ താത്പര്യമുണ്ട്" എന്ന് പറഞ്ഞാണ് ശ്രുതി രജനികാന്ത് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. 

View post on Instagram
View post on Instagram

ആ കാലത്തെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടുള്ള നൊസ്റ്റാള്‍ജിയ ഫീലിലാണ് ചിലര്‍ കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്. ഇനിയും ഇതുപോലെ ധാരാളം ഫോട്ടോകളും ഓര്‍മകളും പങ്കുവയ്ക്കൂ എന്ന് വേറെ ചിലര്‍ പറയുന്നു. കനകലതയെ ഓര്‍ക്കുന്ന കമന്റുകളും വരുന്നുണ്ട്. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലില്‍ ചിന്നുമോള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ശ്രുതി രജനികാന്ത് അഭിനയിച്ചത്. ഉണ്ണിക്കുട്ടന്‍, മാനസപുത്രി, കല്‍ക്കട്ട ഹോസ്പിറ്റല്‍, സ്ത്രീ ഹൃദയം, സുന്ദരി സുന്ദരി തുടങ്ങി നിരവധി പരമ്പരകളില്‍ അക്കാലത്ത് ശ്രുതി രജിനികാന്ത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചക്കപ്പഴം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയായിരുന്നു ശ്രുതിയുടെ തിരിച്ചുവരവ്.

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം