സുധീഷിന് എന്നിവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത് സിദ്ധാര്‍ഥ് ശിവയ്‍ക്കാണ് (Sidharth Siva). എന്നിവര്‍ (Ennivar) എന്ന ചിത്രത്തിനാണ് സിദ്ധാര്‍ഥ് ശിവയ്‍ക്ക് അവാര്‍ഡ് ലഭിച്ചത്. എന്നിവര്‍ ഇതുവരെ റിലീസായിട്ടില്ല. ഇപ്പോഴിതാ എന്നിവര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

'എന്നിവരു'ടെ തിരക്കഥ എഴുതിയിരിക്കുന്നതും സിദ്ധാര്‍ഥ് ശിവയാണ്. ജീവിതത്തിലെ നിര്‍ണായമായ ഒരു പരീക്ഷണ ഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്‍പഭദ്രതയോടെ അയത്‍ന ലളിതമായി ആവിഷ്‍കരിച്ച സംവിധാന മികവിന് അവാര്‍ഡ് നല്‍കിയത് എന്നാണ് ജൂറി പറഞ്ഞത്. എന്നിവര്‍ എന്ന തന്റെ ചിത്രത്തിലൂടെ മനുഷ്യന്റെ പെരുമാറ്റത്തിലെ സങ്കീര്‍ണതകളെയും അവയുടെ രീതിയെയും കുറിച്ചാണ് സിദ്ധാര്‍ഥ് ശിവ പറയുന്നത്. വ്യക്തിപരമായ ശത്രുത രാഷ്‍ട്രീയ വൈരമായി മാറുന്ന സംഭവത്തോടെയാണ് തുടക്കം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഒളിവില്‍ താമസിക്കേണ്ടിവരുന്നു. പ്രണയം, സൗഹൃദം, വിശ്വാസം എന്നിവ തമ്മിലുള്ള സങ്കീർണ്ണതയും പരസ്‍പര ബന്ധവും 'എന്നിവരില്‍' വ്യക്തമാക്കുന്നു. സിദ്ധാര്‍ഥ് ശിവ ആദ്യ ചിത്രമായ 101 ചോദ്യങ്ങളിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം നേടിയിട്ടുണ്ട്.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‍ത ഐൻ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട്.

സുധീഷിന് എന്നിവര്‍ എന്ന ചിത്രത്തിലെയും ഭൂമിയിലെ മനോഹര സ്വകാര്യത്തിലൂടെയും മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.