മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ കഥാപാത്രങ്ങളില്‍ തുടങ്ങി നായകനായി വളര്‍ന്ന താരം. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയര്‍ തുടങ്ങിയത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് സിജു വില്‍സണ്‍. വിശദമായ കുറിപ്പോടെയാണ് സിജു വില്‍സല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താൻ സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷമായിരിക്കുന്നുവെന്നാണ് സിജു വില്‍സണ്‍ അറിയിക്കുന്നത്.

സ്‍ക്രീനില്‍ എത്തിയിട്ട് പത്ത് വര്‍ഷം. യാത്രം കുറച്ച് ബുദ്ധിമുട്ടുകളുള്ളതു തന്നെയായിരുന്നു. പക്ഷേ ഓരോ നിമിഷവും ആസ്വദിച്ചു. സിനിമയെ കുറിച്ച് കുറച്ച് പഠിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നുവെന്നും സിജു വില്‍സണ്‍ പറയുന്നു. വെള്ളിത്തിരയില്‍ ആദ്യമായി ഒരു അവസരം നല്‍കിയതിന് വിനീതിന് നന്ദി. എന്നെ പോലെയുള്ള പുതുമുഖത്തിന് മലര്‍വാടി ക്ലബ് സഹായകരവും ആത്മവിശ്വാസവും നല്‍കുന്നത് ആയിരുന്നു. കുട്ടിക്കാലം മുതലേ സുഹൃത്തായിരുന്ന നിവിൻ പോളിക്കൊപ്പം കരിയര്‍ തുടങ്ങാനായതിന്റെ സന്തോഷം ഉണ്ട്. മലര്‍വാടി ക്ലബില്‍ സിനിമ ആവേശമായ ഒരുപാട് പേരെ കണ്ടുമുട്ടി. നേരത്തില്‍ ആദ്യമായി ഒരു ക്യാരക്ടര്‍ റോള്‍ , ഞാൻ എന്നും ഓര്‍ത്തുവയ്‍ക്കുന്നത് തന്ന അല്‍ഫോണ്‍സ് പുത്രനും നന്ദി. സിനിമയില്‍ ഒരു ദശകം പിന്നിടുമ്പോള്‍ അവസരം തന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സിജു വില്‍സണ്‍ അറിയിക്കുന്നു. ഓഡിഷന് അപേക്ഷ അയച്ച ഇമെയില്‍ സന്ദേശവും സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.