തമിഴ് നടൻ ചിമ്പു വീണ്ടും സിനിമകളില്‍ സജീവമാകുകയാണ്. ഈശ്വരൻ എന്ന സിനിമയാണ് ചിമ്പുവിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ഈശ്വരൻ സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിമ്പുവിന് അമ്മ ഉഷ രാജേന്ദ്രൻ നല്‍കിയ സമ്മാനമായ മിനി കൂപ്പറാണ് ചര്‍ച്ചയാകുന്നത്. ചിമ്പുവിന് സമ്മാനമായി ലഭിച്ച കാറിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. മിനികൂപ്പറിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിലും വ്യക്തിപരമായ കാര്യങ്ങളിലും കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിന് സമ്മാനമെന്നോണമാണ് ഉഷ മിനി കൂപ്പര്‍ കാര്‍ വാങ്ങി നല്‍കിയത്. ചിമ്പുവിന്റെ ഡ്രീം കാറാണ് ഇത്. കുറച്ചുദിവസങ്ങള്‍ക്ക് മിനി കൂപ്പര്‍ കാര്‍ ചിമ്പുവിന്റെ വീട്ടിലെത്തിച്ചു. കാറിന്റെ ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്. ബോണറ്റില്‍ റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാറിന് സമീപം നിന്ന് ഉഷ രാജേന്ദ്രനും ഫോട്ടോ എടുത്തിട്ടുണ്ട്.

സുശീന്ദ്രനാണ് ഈശ്വരൻ എന്ന സിനിമ ചിമ്പുവിനെ നായകനാക്കി സംവിധാനം ചെയ്യുന്നത്.

അടുത്തിടെ തടി കുറിച്ച് സുന്ദരനായിട്ടുള്ള ചിമ്പുവിന്റെ ഫോട്ടോകള്‍ ചര്‍ച്ചയായിരുന്നു.