മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്‍ണകുമാര്‍- സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാരുടേത്. അവതാരകനായും നടനായും ശ്രദ്ധേയനായ കൃഷ്‍ണകുമാറിന്റെ മകള്‍ അഹാന കൃഷ്‍ണകുമാറും വെള്ളിത്തിരയിലെ തിളങ്ങുംതാരമാണ്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു അപൂര്‍വ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് സിന്ധു കൃഷ്‍ണകുമാര്‍. കൃഷ്‍ണകുമാറിനും മക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോയാണ് അന്നൊരിക്കല്‍ എന്ന അടിക്കുറിപ്പോടെ സിന്ധു കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മഞ്ഞ ഉടുപ്പിട്ട കുട്ടിയാണ് അഹാന കൃഷ്‍ണകുമാര്‍. അഹാനയുടെ മാത്രമല്ല കൃഷ്‍ണകുമാറിന്റെയും യൗവന കാലം ഫോട്ടോയില്‍ കാണാം. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്. അഹാന കൃഷ്‍ണകുമാര്‍, ഇഷ കൃഷ്‍ണകുമാര്‍, ദിയ കൃഷ്‍ണകുമാര്‍, ഹൻസിക കൃഷ്‍ണകുമാര്‍ എന്നിവരാണ് കൃഷ്‍ണകുമാര്‍- സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാരുടെ മക്കള്‍. ഇവരുടെ ചിരിയും വിശേഷങ്ങളുമെല്ലാം ഷെയര്‍ ചെയ്യുന്നതുകൊണ്ട് സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്നപോലെയാണ് മലയാളി പ്രേക്ഷകര്‍ക്ക്.