'എനിക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ താൽപ്പര്യമില്ല. എനിക്ക്  എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണ്. എനിക്ക് ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമില്ല'. 

മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പര്യമില്ലാത്ത ആളാണ് താൻ എന്ന് ഗായിക അഭയ ഹിരണ്‍മയി. എനിക്ക് എന്റേതായ ജോലിയും ലക്ഷ്യങ്ങളുമുണ്ട്. നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ തന്റെ ജീവിതം ജീവിക്കാൻ അനുവദിക്കുക. തന്റെ പോസ്റ്റുകള്‍ വളച്ചൊടിക്കരുത് എന്നും പറയുകയാണ് അഭയ ഹിരണ്‍മയി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍. തനിക്ക് ഒരാളെയും വേദിനിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്നും പറയുകയാണ് അഭയ ഹിരണ്‍മയി.

എനിക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ താൽപ്പര്യമില്ല. എനിക്ക് എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണ്. എനിക്ക് ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമില്ല. ഞാൻ എന്റെ ജീവിതത്തെ സ്‍നേഹിക്കുന്നു. എന്റെ ജീവിതത്തിന്റെ ഗതികളെ ഇഷ്‍ടപ്പെടുന്നു. നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ തന്റെ ജീവിതം ജീവിക്കാൻ അനുവദിക്കുകയും ചെയ്യൂവെന്ന് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അഭയ ഹിരണ്‍മയി എഴുതിയിരിക്കുന്നു.

'നാക്കു പെന്റ നാക്കു ടാക്ക'യെന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അഭയ ഹിരണ്‍മയി പിന്നണി ഗായികയാകുന്നത്. ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. 'വിശ്വാസം, അതല്ലേ എല്ലാം', 'മല്ലി മല്ലി ഇഡി റാണി റോജു', 'ടു കണ്‍ട്രീസ്', 'ജെയിംസ് ആൻഡ് ആലീസ്', 'സത്യ', 'ഗൂഢാലോചന', 'ജോഷ്വ' തുടങ്ങി നിരവധി സിനിമകള്‍ക്കായി അഭയ ഹിരണ്‍മയി ഗാനം ആലപിച്ചിട്ടിട്ടുണ്ട്. ഗോപി സുന്ദറായിരുന്നു ഇവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഗോപി സുന്ദര്‍ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച 'ഖല്‍ബില്‍ തേനൊഴുകണ കോയിക്കോട്' എന്ന ഗാനമാണ് അഭയ ഹിരണ്‍മയിയെ പ്രശസ്‍തയാക്കുന്നത്. നിരവധി ആല്‍ബങ്ങളിലും അഭയ പാടിയിട്ടുണ്ട്. ഗായിക അഭയ ഹിരണ്‍മയി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അഭയ ഹിരണ്‍മയിയുടെ ഫാഷൻ സെൻസ് ഫോട്ടോകളില്‍ പ്രകടമാകാറുമുണ്ട്. ഗോപി സുന്ദറുമായി പ്രണയത്തിലായ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു അഭയ. ഇരുവരും ഒമ്പത് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ബ്രേക്ക് അപ്പായത് കഴിഞ്ഞ വര്‍ഷമാണ്.

Read More: അമ്പമ്പോ എന്തൊരു മാറ്റം, പുത്തൻ ചിത്രത്തിലെ ധനുഷിന്റെ ലുക്ക് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക