മരണവാര്‍ത്തയില്‍ അമൃതയുടെ ഫോട്ടോ വെച്ച് തെറ്റിദ്ധരിപ്പിച്ചതിനെതിരെ അഭിരാമി സുരേഷ്.
തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഫോട്ടോ നല്‍കി വാര്‍ത്ത നല്‍കിയില്‍ പ്രതിഷേധവുമായി ഗായിക അഭിരാമി സുരേഷ്. മരണവാര്‍ത്തയിലും പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാൻ തെറ്റായ രീതി സ്വീകരിക്കുന്നത് അപലപനീയമാണെന്ന് അഭിരാമി സുരേഷ് വീഡിയോയിലൂടെ വ്യക്തമാക്കുന്നു. പരസ്‍പര ബഹുമാനമാണ് ശരിക്കും വേണ്ടത്. മരണവാര്‍ത്തയിലെങ്കിലും ധാര്‍മികത വേണമെന്നും അഭിരാമി വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഗായിക അഭിരാമി സുരേഷിന്റെ വാക്കുകള്‍
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന്റെ വാര്‍ത്തയ്‍ക്ക് ഒരു തമ്പ്നെയില്‍ കണ്ടു. അത് അമൃതയുടെ മകള്‍ മരിച്ചുവെന്നായിരുന്നു. യഥാര്‍ഥത്തില്‍ ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ചു എന്നതാണ് ആ റിപ്പോര്‍ട്ട്. അത്രയും സെൻസിറ്റീവായ വാര്‍ത്തയിലും ഉപയോഗിച്ച ഫോട്ടോ മലയാളത്തിലെ പ്രശസ്‍തരായ നിരവധി അമൃതമാര്‍ കരയുന്നതിന്റേതായിരുന്നു. അത് ഞാൻ ആ ദിവസം തന്നെ കണ്ടതാണ്. സുഹൃത്തുക്കള്‍ അയച്ചിരുന്നു തനിക്ക് അത്. എല്ലാവര്‍ക്കും മനുഷ്യര്‍ കൊടുക്കേണ്ട് ബഹുമാനമുണ്ട്.
നിങ്ങളുടെ സ്വകാര്യ വിശേഷങ്ങള്‍ ഇങ്ങനെ പറയുന്നത് കൊണ്ടാണ് ഇത്തരം പ്രശ്‍നം ഉണ്ടാകുന്നത് എന്നാണ് എനിക്ക് ചില കമന്റുകള്‍ വരാറുള്ളത്. ഇക്കാലത്ത് എല്ലാവര്‍ക്കും സാമൂഹ്യ മാധ്യമമുണ്ട്. സാധാരണക്കാരും അവരുടെ ക്രൗഡിലേക്ക് അവരുടെ തന്നെ സ്വകാര്യ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുന്നത് സാധാരണയാണ്. എന്നാല്‍ പബ്ലിക് ഫിഗര്‍ എന്ന് പറയുമ്പോള്‍ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തും എന്നേയുള്ളൂ. എന്നാലും വ്യക്തി സ്വാതന്ത്ര്യം എന്നതുണ്ട്. പരസ്‍പര ബഹുമാനമാണ് ശരിക്കും വേണ്ടത്. ദയവുചെയ്‍ത് കുറച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. മരണത്തിന്റെ ഒരു വാര്‍ത്തയിലെങ്കിലും ധാര്‍മികതയുണ്ടാകേണ്ടേ. വിഷമിച്ചിരിക്കുമ്പോള്‍ ഒരാളെ ഇത്തരം ഒരു വാര്‍ത്ത ആത്മഹത്യയിലും എത്തിക്കാം. നിലവില്‍ നിയമനടപടി സ്വീകരിക്കുന്നില്ല ഞാൻ. അവരുടെ ആള്‍ക്കാര്‍ കാണുന്നുണ്ടെങ്കില്‍ ചേച്ചിയുടെ ഫോട്ടോ അതില്‍ നിന്ന് മാറ്റുക.
