സാമൂഹ്യ മാധ്യമത്തിലൂടെയാണ് അമൃതയുടെ പ്രതികരണം.
ഗായിക അമൃത സുരേഷ് പലപ്പോഴും തന്റെ വിശേഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങളില്‍ താരം ചിലപ്പോഴൊക്കെ മറുപടി നല്‍കാറുമുണ്ട്. അമൃത സുരേഷ് മൂക്കിനെ കുറിച്ചുള്ള സംശയങ്ങള്‍ക്കാണ് മറുപടി നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറി ചെയ്‍തിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് താരം സാമൂഹ്യ മാധ്യമത്തിലൂടെ.
അമൃത സുരേഷിന്റെ മൂക്ക് ഭംഗിയുള്ളതാണെന്നും താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്‍തതാണോയെന്നൊക്കെ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചോദിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ മൂക്കാണ് എന്നാണ് താരം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അമൃത സുരേഷ് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരുടെ സംശയത്തിന് വ്യക്തത വരുത്തിയിരിക്കുന്നത്. ഫോട്ടോയും പങ്കുവെച്ചായിരുന്നു അമൃതയുടെ മറുപടി.
അമൃത സുരേഷ് മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമാ ഗായികയാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു അമൃത ആദ്യം തിളങ്ങിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധയാകര്‍ഷിച്ച മലയാള ചിത്രങ്ങളുടെ ഗായികയായി അമൃത പ്രേക്ഷകരുടെ ഇഷ്‍ടം നേടി. സ്വന്തം മ്യൂസിക് വീഡിയോകളുമായും അമൃത രംഗത്ത് എത്തുകയും ഹിറ്റാകുകയും ചെയ്‍തു. ഗാനരചയിതാവായും അമൃത സുരേഷ് തിളങ്ങിയിരുന്നു. 'വാമനപുരി'യിലെ ഗാനത്തോടെയാണ് അമൃത ആദ്യമായി സിനിമാ പിന്നണി ഗായികയായ അമൃത സുരേഷ് 'കബഡി കബഡി', 'പുള്ളിമാൻ', 'ദ ഹിറ്റ്‍ലിസ്റ്റ്', 'വിളക്കുമരം', 'ക്രോസ് റോഡ്', 'സുല്ല്', 'സൂഫിയും സുജാത'യും തുടങ്ങിയ സിനിമകളിലും പാടുകയും ചില പ്രൊജക്റ്റുകളില്‍ സംഗീത സംവിധായികയായി പ്രവര്‍ത്തിക്കുകയും ചെയ്‍തിട്ടുണ്ട്. അമൃത സ്റ്റേഷ് ഷോകളിലും സജീവമാണ്.
മകള്‍ പാപ്പുവിന് ഒന്നിച്ചുള്ള ഒരു വീഡിയോ അമൃത സുരേഷ് അടുത്തിടെ പങ്കുവെച്ചത് ഹിറ്റായി മാറിയിരുന്നു. 'ഓമന തിങ്കള്‍ കിടാവോ'യെന്ന ഗാനവും വീഡിയോയില്‍ കേള്‍ക്കാം. മകളും അമ്മയും ശാശ്വതമായ സ്‍നേഹമാണെന്നാണ് വീഡിയോയ്‍ക്ക് ലഭിച്ച കമന്റുകള്‍. മകള്‍ പാപ്പുവിന്റെ വിശേഷങ്ങള്‍ മുമ്പും താരം പങ്കുവെച്ചിട്ടുണ്ട്.
Read More: 'ശിവാഞ്ജലി'യെ തെരഞ്ഞുമടുത്ത 'സാന്ത്വന'ത്തിൽ രണ്ടാം കലഹമോ ?', റിവ്യു
